മൊബൈല്‍ സിഗ്‌നല്‍ കുറവായതോടെ പഠനം പ്രതിസന്ധിയിലായി; രാജസ്ഥാനില്‍ ഒട്ടകപുറത്തേറി വിദ്യാര്‍ഥികളുടെ വീട്ടിലെത്തി ക്ലാസെടുത്ത് അധ്യാപകര്‍, ചിത്രങ്ങള്‍ വൈറല്‍

  
ജയ്പൂര്‍: (www.kvartha.com 10.07.2021) കോവിഡ് മഹാമാരി ലോകത്തെ മുഴുവന്‍ പിടിച്ചു കുലുക്കിയപ്പോള്‍ പ്രതിസന്ധിയിലായതാണ് വിദ്യാര്‍ഥികളുടെ പഠനവും. ലോക് ഡൗണ്‌നെ തുടര്‍ന്ന് ക്ലാസൊക്കെ ഓണ്‍ലൈനിലാക്കേണ്ടി വന്നിരിക്കുകയാണ്. അതോടെ മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കുട്ടികളും നെറ്റ്‌വര്‍ക് കിട്ടാത്തവരും അടിസ്ഥാന പഠന സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. 

News, National, India, Rajasthan, Jaipur, Education, Students, Study class, Rajasthan: With poor mobile connectivity, teachers go to students' homes on camels for classes


അത്തരത്തില്‍ മൊബൈല്‍ കണക്ടിവിറ്റി ഇല്ലാതായതോടെ പഠനം പ്രതിസന്ധിയിലായിരിക്കുകയാണ് രാജസ്ഥാനിലെ ബാര്‍മറില്‍. ഈ മോഖലയില്‍ മൊബൈല്‍ സിഗ്‌നല്‍ കുറവായതിനാല്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാനായി അധ്യാപകര്‍ വീട്ടിലെത്തുകയാണ് പതിവ്. ചുട്ടു പഴുത്ത മരുഭൂമിയിലൂടെ സഞ്ചരിക്കാന്‍  ഒട്ടകപുറത്തേറിയുള്ള വിദ്യാര്‍ഥികളുടെ വീട്ടിലേക്കുള്ള അധ്യാപകരുടെ യാത്ര ഇപ്പോള്‍ വൈറലാവുകയാണ്.

ഒന്ന് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ വീട്ടില്‍ ആഴ്ചയിലൊരിക്കലും ഒമ്പത് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ വീട്ടില്‍ രണ്ട് തവണയുമാണ് അധ്യാപകരെത്തുക.

Keywords: News, National, India, Rajasthan, Jaipur, Education, Students, Study class, Rajasthan: With poor mobile connectivity, teachers go to students' homes on camels for classes

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?