ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് സൈന നെഹ് വാള്‍
ലക്‌നൗ: (www.kvartha.com 04.07.2021) ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം നേടിയതില്‍ ബിജെപിയെയും യോഗി ആദിത്യനാഥിനെയും അഭിനന്ദിച്ച് ബാഡ്മിന്റണ്‍ താരം സൈന നെഹ് വാള്‍. ട്വിറ്ററിലൂടെയാണ് സൈന ഇക്കാര്യം അറിയിച്ചത്. 'ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പ്രശംസനീയമായ വിജയത്തിന് ഹൃദംഗമമായ അഭിനന്ദനങ്ങള്‍ യോഗി ആദിത്യനാഥ് സര്‍' എന്ന് സൈന നെഹ്വാള്‍ കുറിച്ചു. സൈന നെഹ് വാള്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഡെല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയില്‍ ചേര്‍ന്നത്.
ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 75 സീറ്റുകളില്‍ 67 സീറ്റിലും ബിജെപി വിജയിച്ചിരുന്നു. സമാജ് വാദി പാര്‍ടിക്ക് അഞ്ച് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. രാഷ്ട്രീയ ലോക്ദള്‍, ജന്‍സട്ടദള്‍ എന്നിവര്‍ ഓരോ സീറ്റ് വീതം നേടി, ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ചു. മായാവതിയുടെ ബി എസ് പി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.
Hearty congratulations for thumping victory in Zila Panchayat Chairperson election in UP @myogiadityanath sir 🙏🙏 #ZilaPanchayatElectionUP2021
— Saina Nehwal (@NSaina) July 3, 2021
Keywords: Lucknow, News, National, Election, Politics, BJP, Yogi Adityanath, Saina Nehwal, Saina Nehwal tweeted congratulations to Uttar Pradesh Chief Minister Yogi Adityanath
Powered by Info News For You

Comments
Post a Comment