യോഗ്യതയില്ലാതെ രണ്ടര വര്‍ഷം അഭിഭാഷകയായി പ്രാക്ടീസ്; ബാര്‍ അസോസിയേഷന്‍ സെക്രടറിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്, യുവതി ഒളിവില്‍


ആലപ്പുഴ: (www.kvartha.com 20.07.2021) ആലപ്പുഴയില്‍ യോഗ്യതയില്ലാതെ അഭിഭാഷകയായി പ്രാക്ടീസ് നടത്തിയ യുവതി ഒളിവില്‍. ബാര്‍ അസോസിയേഷന്‍ ഭാരവാഹികൂടിയായ കുട്ടനാട് രാമങ്കരി സ്വദേശി സെസി സേവ്യറാണ് ഒളിവില്‍ പോയത്.  നിയമപഠനം പൂര്‍ത്തിയാക്കാതെയും എന്റോള്‍ ചെയ്യാതെയും യുവതി അഭിഭാഷക പ്രാക്ടീസ് നടത്തിുകയായിരുന്നു. 

യുവതിക്കെതിരെ അസോസിയേഷന്‍ സെക്രടറി അഭിലാഷ് സോമന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നോര്‍ത് പൊലീസ് കേസെടുത്തു. ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് പരാതി. അന്വേഷണം നടക്കുന്നതായി നോര്‍ത് പൊലീസ് അറിയിച്ചു. രണ്ടു ദിവസം മുന്‍പ് വരെ പ്രവര്‍ത്തനക്ഷമമായിരുന്ന ഇവരുടെ ഫോണ്‍ ഇപ്പോള്‍ സ്വിച് ഓഫ് ചെയ്ത നിലയിലാണ്.

പരീക്ഷ ജയിക്കാതെയും എന്റോള്‍ ചെയ്യാതെയും കോടതിയെയും സഹഅഭിഭാഷകരെയും കബളിപ്പിച്ചാണ് രണ്ടരവര്‍ഷമായി സെസി ആലപ്പുഴയില്‍ പ്രാക്ടീസ് ചെയ്തിരുന്നതെന്ന് പരാതിയില്‍ പറയുന്നു. രണ്ടരവര്‍ഷമായി ജില്ലാ കോടതിയില്‍ ഉള്‍പെടെ കോടതി നടപടികളില്‍ പങ്കെടുക്കുകയും ഒട്ടേറെ കേസുകളില്‍ അഭിഭാഷക കമിഷനായി പോകുകയും ചെയ്തിട്ടുണ്ടെന്നു പരാതിയില്‍ പറയുന്നു. 

തുടര്‍ന്ന് സെസിയുടെ യോഗ്യതയെക്കുറിച്ച് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ രേഖകള്‍ ഹാജരാക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇവര്‍ നല്‍കിയ എന്റോള്‍മെന്റ് നമ്പറില്‍ ഇങ്ങനെയൊരു പേരുകാരി ബാര്‍ കൗണ്‍സിലിന്റെ പട്ടികയില്‍ ഇല്ലെന്നു കണ്ടെത്തിയിരുന്നു. മറ്റൊരാളുടെ എന്റോള്‍മെന്റ് നമ്പര്‍ കാണിച്ചാണ് ഇവര്‍ പ്രാക്ടീസ് ചെയ്തിരുന്നത്.

News, Kerala, State, Alappuzha, Lawyer, Advocate, Complaint, Fraud, Case, Police, Case against advocate's on fraudster


തിരുവനന്തപുരത്ത് നിയമപഠനം നടത്തിയതായാണ് സെസി ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ബെംഗളൂറുവില്‍ പഠനം പൂര്‍ത്തിയാക്കിയതായി അറിയിച്ചിരുന്നു. അഭിഭാഷക യോഗ്യതയില്ലെന്നു കണ്ടെത്തിയതിനാല്‍ ബാര്‍ അസോസിയേഷനില്‍നിന്ന് സെസിയെ പുറത്താക്കി. 

ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സെസി, അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച് ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ല്‍ ആണ് സെസി ബാര്‍ അസോസിയേഷനില്‍ അംഗത്വം നേടിയത്.

Keywords: News, Kerala, State, Alappuzha, Lawyer, Advocate, Complaint, Fraud, Case, Police, Case against advocate's on fraudster

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?