പ്രഭാത നടത്തതിനിറങ്ങിയ അഡീഷനല്‍ ജില്ല ജഡ്ജി ഓടോറിക്ഷ ഇടിച്ച് മരിച്ചു; കൊലപാതകമാണെന്ന് സംശയം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


റാഞ്ചി: (www.kvartha.com 29.07.2021) പ്രഭാത സവാരിക്കിടെ ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അഡീഷനല്‍ ജില്ല ജഡ്ജിയെ ഇടിച്ച് തെറിപ്പിച്ച് വാഹനം. ഓടോറിക്ഷ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ അഡീഷനല്‍ ജില്ല ജഡ്ജി ഉത്തം ആനന്ദ് മരിച്ചു. ധന്‍ബാദ് മജിസ്‌ട്രേറ്റ് കോളനിക്ക് സമീപത്ത് വെച്ചാണ് എ ഡി ജെ ഉത്തം ആനന്ദിനെ വാഹനം ഇടിച്ച് തെറിപ്പിച്ചത്. 

ധന്‍ബാദ് ജില്ല കോടതിക്ക് സമീപം രണ്‍ധീര്‍ വര്‍മ ചീക്കില്‍ വെച്ചാണ് സംഭവം. ജഡ്ജിയെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മരിച്ചയാളെ പൊലീസ് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞതോടെയാണ് ജഡ്ജ് ആണ് മരിച്ചതെന്നറിഞ്ഞത്.  

News, National, India, Killed, Auto & Vehicles, Vehicles, Accident, Death, Judge, CCTV, Case, Criminal Case, Watch Video: Additional district judge Uttam Anand killed during morning walk in Jharkhand's Dhanbad


കാലിയായി കിടക്കുന്ന റോഡിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ സംഭവം കൊലപാതകമാണെന്ന തരത്തില്‍ സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഝാര്‍ഖണ്ഡ് ജുഡീഷ്യല്‍ സെര്‍വീസ് അസോസിയേഷന്‍ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പട്ടു.

ജാരിയ എം എല്‍ എ സഞ്ജീവ് സിങ്ങിന്റെ അനുയായി രഞ്ജയ് സിങിനെ കൊലപ്പെടുത്തിയ കേസ് ആനന്ദായിരുന്നു പരിഗണിച്ചിരുന്നത്. കേസില്‍ ഉത്തര്‍പ്രദേശിലെ അമാന്‍ സിങ്ങിന്റെ ഗുണ്ടാ സംഘത്തിലെ രണ്ടുപേര്‍ക്ക് അദ്ദേഹം ജാമ്യം നിഷേധിച്ചിരുന്നു. 

കേസുമായി ബന്ധപ്പെട്ട് ആരും ഇതുവരെ അറസ്റ്റിലായിട്ടില്ല. ആറ് മാസം മുമ്പാണ് ഉത്തം ആനന്ദ് ധന്‍ബാദിലെത്തിയത്. ഓടോറിക്ഷയാണ് അപകടമുണ്ടാക്കിയതെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും വാഹനം ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

Keywords: News, National, India, Killed, Auto & Vehicles, Vehicles, Accident, Death, Judge, CCTV, Case, Criminal Case, Watch Video: Additional district judge Uttam Anand killed during morning walk in Jharkhand's Dhanbad

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?