മെഡികൽ വിദ്യാർഥികളുടെ ലാപ്ടോപ് മാത്രം തെരഞ്ഞുപിടിച്ചു മോഷ്ടിക്കുന്ന ഒരു കള്ളന്‍; കാരണം കേട്ട് അമ്പരന്ന് പൊലീസ്

കണ്ണൂര്‍: (www.kvartha.com 02.07.2021) രാജ്യത്തെ മെഡികൽ കോളജ് വിദ്യാർഥികളുടെ ലാപ്ടോപ് മാത്രം തെരഞ്ഞുപിടിച്ചു മോഷ്ടിക്കുന്ന ഒരു കള്ളന്‍. ഇതുവരെയായി പലയിടത്ത് നിന്നുമായി അയാൾ മോഷ്ടിച്ചത് 500 ലധികം ലാപ്ടോപുകൾ. തമിഴ്നാട് തിരുവാരൂർ സ്വദേശി തമിഴ്ശെൽവൻ ഈ വ്യത്യസ്‌തമായ മോഷണം നടത്തിയത്. എന്നാൽ ഈ മോഷണ പരമ്പരയ്ക്ക് ഇയാൾ പൊലീസിനോട് പറഞ്ഞ കാരണമോ അതും വിചിത്രം.

ജൂൺ മാസം 28ന് കണ്ണൂർ പരിയാരം മെഡികൽ കോളജിലെ ഹോസ്റ്റലിൽ ഒരു മോഷണം നടന്നു. എട്ടാംനിലയിലെ അടച്ചിട്ട മുറിയുടെ പൂട്ട് തകര്‍ത്ത് പി ജി വിദ്യാർഥിനിയുടെ 40,000 രൂപ വിലവരുന്ന ലാപ്‌ടോപ് മോഷണം പോയി. അന്വേഷണം തുടങ്ങിയ പരിയാരം പൊലീസിന് മുന്നിൽ തെളിവായി ഉണ്ടായിരുന്നത് അവ്യക്തമായ ഒരു സിസിടിവി ദൃശ്യം മാത്രമാണ്. ഇതിന്റെ ഭാഗമായി അന്നേ ദിവസം കണ്ണൂ‍ർ റെയിൽവേ സ്റ്റേഷനിൽ എത്തിയ 40 യാത്രക്കാരുടെയും ഫോണ്‍ നമ്പറിൽ പൊലീസ് ബന്ധപ്പെട്ടു.

39 പേർ ഫോണെടുത്തപ്പോൾ ഒരാളുടെ നമ്പർ ഓഫ് ആയിരുന്നു. സൈബർ സെല്ലിന്‍റെ സഹായത്തോടെ ഇയാളുടെ വിവരങ്ങൾ ശേഖരിച്ചു. നിലവിലുള്ള സ്ഥലം മനസിലാക്കി. തമിഴ്നാട് തിരുവാരൂരിൽ എത്തി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ ഇയാൾ മെഡികല്‍ കോളജ് വിദ്യാര്‍ഥികളുടെ 500 ലേറെ ലാപ്‌ടോപുകള്‍ മോഷ്ടിച്ചതായി പൊലീസിനോട് സമ്മതിച്ചു.

News, Kannur, Tamilnadu, Laptop, Theft, Kerala, State, Medical College, Medicos, Girlfriend,

2015 ല്‍ തമിഴ്‌സെല്‍വന്റെ കാമുകിക്ക് നേരെ മെഡികൽ വിദ്യാ‍ർഥികൾ സൈബർ ആക്രമണം നടത്തിയതാണ് പ്രതികാരത്തിന്‍റെ തുടക്കം. ഇത് ചോദ്യം ചെയ്ത തമിഴ്ശെൽവനെയും വിദ്യാ‍ർഥികൾ അപമാനിച്ചു. ഇതിൽ തുടങ്ങിയതാണ് തമിഴ്ശെൽവന്‍റെ ഇവരോടുള്ള അടങ്ങാത്ത പക.

ഇൻഡ്യയുടെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയ ഇയാള്‍ കൂടുതല്‍ ശ്രദ്ധവെച്ചത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ഇന്റര്‍നെറ്റ് വഴി വിവിധ സ്ഥലങ്ങളിലെ മെഡികല്‍ കോളജുകളുടെ വിലാസം ശേഖരിച്ചാണ് കവര്‍ച നടത്തുന്നത്.

പഠനത്തിനായി ലാപ്‌ടോപുകളില്‍ ശേഖരിച്ചുവെക്കുന്ന വിവരങ്ങള്‍ നഷ്ടപ്പെടുന്നതോടെ മെഡികല്‍ വിദ്യാര്‍ഥികള്‍ മാനസികമായി തളരണം. ഇതാണ് തന്റെ ഉദ്ദേശ്യമെന്നാണ് തമിഴ് ശെൽവൻ പൊലീസിനോട് പറഞ്ഞത്. മോഷ്ടിക്കാൻ ചെല്ലുന്ന സ്ഥലങ്ങളിലെ പണം അടക്കം മറ്റൊന്നും ശെൽവൻ തൊടാറില്ലന്നതും ഇയാൾ പറഞ്ഞ കഥ വിശ്വസിക്കാൻ പൊലീസിനെ പ്രേരിപ്പിക്കുന്നു.

Keywords: News, Kannur, Tamilnadu, Laptop, Theft, Kerala, State, Medical College, Medicos, Girlfriend, Tamil Nadu engineer stole laptops of medicos to exact old revenge for his girlfriend.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?