അന്യജാതിയില്‍പെട്ട യുവാവുമായി വിവാഹം; ഗര്‍ഭിണിയായ മകളെ കഴുത്തു മുറിച്ച് കൊലപ്പെടുത്തി പിതാവ്, പ്രതിക്കായി ലുക് ഔട് നോടീസ്

റാഞ്ചി: (www.kvartha.com 23.07.2021) അന്യജാതിയില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ചതിന് മകളെ കൊലപ്പെടുത്തി പിതാവ്. ഝാര്‍ഖണ്ഡിലെ ഗോവിന്ദ്പൂരില്‍ ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി രാംപ്രസാദ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. കൃഷിയിടം കാണിക്കാനെന്ന വ്യാജേനെ രാംപ്രസാദ് ഭാര്യയെയും ഗര്‍ഭിണിയായ മകള്‍ ഖുശ്ബു കുമാരിയെയും(20) ഗോവിന്ദ്പൂരില്‍ നിന്നും ഓടോ റിക്ഷയില്‍ നവതന്ദിലെത്തിക്കുകയായിരുന്നു. 

തുടര്‍ന്ന് രാംപ്രസാദ് മൂര്‍ചയേറിയ ആയുധം കൊണ്ട് മകളെ പല തവണ കുത്തുകയും കഴുത്തു മുറിക്കുകയും ചെയ്തു. ഇത് കണ്ട മാതാവ് അലറിക്കരഞ്ഞതോടെ രാംപ്രസാദ് അവിടെ നിന്നും ഓടിരക്ഷപ്പെട്ടു. സംഭവം കണ്ട മാതാവ് ബോധരഹിതയായി നിലത്തു വീഴുകയും ചെയ്തു. വിവരമറിഞ്ഞ് എത്തിയ പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചു. 

News, National, Crime, Killed, Death, Daughter, Father, Man kills woman in Jharkhand

അന്യ ജാതിയില്‍ പെട്ട യുവാവിനെ ഖുശ്ബു വിവാഹം കഴിച്ചതില്‍ രാംപ്രസാദ് അസ്വസ്ഥനായിരുന്നുവെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു. ഗോവിന്ദ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഝാ രിയ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ പങ്കജ് കുമാര്‍ ഝാ വ്യക്തമാക്കു. പ്രതിക്കായി ലുക് ഔട് നോടീസും പുറപ്പെടുവിച്ചു.

Keywords: News, National, Crime, Killed, Death, Daughter, Father, Man kills woman in Jharkhand


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?