മലപ്പുറം സ്വദേശിയെ ഉദുമയിൽ നിന്ന് തട്ടിക്കൊണ്ട് പോയ കേസിൽ ഒരാൾ അറസ്റ്റിൽ
ഉദുമ: (www.kasargodvartha.com 30.07.2021) മലപ്പുറം കൊണ്ടോട്ടി സ്വദേശി അന്‍വറിനെ ഉദുമയില്‍ നിന്ന് തട്ടിക്കൊണ്ട് പോയ കേസിൽ ഒരാൾ പിടിയിലായി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ താജുദ്ദീൻ (35) ആണ് അറസ്റ്റിലായത്. കേസിൽ 12 പേരാണുള്ളത്. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി.
സ്റ്റേഷൻ പരിധിയിലെ റശീദ് കോടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്‍വറിനെ തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച പുലര്‍ചെയാണ് സംഭവം നടന്നത്. അന്‍വറിനെ ഇയാളുടെ സുഹൃത്തിന്റെ കാറില്‍ തന്നെയാണ് സംഘം തട്ടിക്കൊണ്ട് പോയത്. ബേക്കല്‍ ഡി വൈ എസ് പി സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടന്‍ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. മൊബൈല്‍ ടവര്‍ ലൊകേഷന്‍ നോക്കിയാണ് സംഘത്തെ പിന്തുടർന്നത്.
അന്‍വറിനെയും കൊണ്ട് കര്‍ണാടക ഭാഗത്തേക്കാണ് സംഘം പോയതെന്ന് മനസിലാക്കിയ പൊലീസ്, ഹാസന്‍, ഗോരൂര്‍പെട്ട എന്നീ പൊലീസ് സ്റ്റേഷനുകളില്‍ വിവരം കൈമാറി. ഇതിനിടയില്‍ സംഘം സഞ്ചരിച്ച കാര്‍ പൊലീസ് കണ്ടെത്തി. പൊലീസിനെ കണ്ടതോടെ കാര്‍ അമിതവേഗതയില്‍ ഓടിച്ചുപോയി. പിന്തുടര്‍ന്ന പൊലീസിനെ, ലോറി മറയാക്കി അന്‍വറിനെ കാറില്‍ തന്നെ ഉപേക്ഷിച്ച സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. സംഘം ഭീഷണിപ്പെടുത്തിയതായും പണം തന്നില്ലെങ്കില്‍ കൊല്ലുമെന്ന് പറഞ്ഞതായും അന്‍വര്‍ പൊലീസിന് മൊഴി നല്‍കി.
ഉദുമയിലെ ഒരു ഗോഡൗണിലെ ജീവനക്കാരനാണ് അന്‍വര്‍. ബേക്കൽ പൊലീസ് സ്റ്റേഷന്റെ പരിധിയിയിലുള്ളവർ തന്നെയാണ് പ്രതികളെല്ലാം. അൻവറിന്റെ കയ്യിൽ പണമുണ്ടെന്ന് കരുതിയാണ് തട്ടിക്കൊണ്ട് പോയതെന്നാണ് സംശയിക്കുന്നത്. ഡി വൈ എസ് പി സികെ സുനിൽകുമാർ, സിഐ പി രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് താജുദ്ദീനെ അറസ്റ്റ് ചെയ്‌തത്.
Powered by Info News For You

Keywords: Kasaragod, Kerala, News, Uduma, Malappuram, Kidnap, Police, Arrest, Top-Headlines, Case, Bekal, Mobile tower, Karnataka, Car, Threatened, Man arrested for abducting Malappuram native from Uduma.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment