തിരക്കിട്ട് പാത്രങ്ങൾ കഴുകുന്ന ഒരു കുരങ്ങൻ; പ്രശംസിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ, വിഡിയോ
ന്യൂഡെൽഹി: (www.kvartha.com 04.07.2021) കുരങ്ങന്മാരുടെ പലതരം വിഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. അതുപോലെ ഒരു വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. തിരക്കിട്ട് പാത്രങ്ങള്‍ കഴുകുന്ന ഒരു കുരങ്ങനാണ് വിഡിയോയിലുള്ളത്. ഒരു ചായക്കടയില്‍ നിന്നാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാം പേജിൽ നിന്നുമാണ് ഈ വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. എല്ലാവരും നന്നായി അധ്വാനിക്കണം എന്നാണ് കാപ്ഷന്‍ നല്‍കിയിരിക്കുന്നത്. കുരങ്ങന് ചുറ്റും ആളുകള്‍ കൂടിനില്‍ക്കുന്നതും കാണാം. മുന്നില്‍ വച്ചിരിക്കുന്ന വലിയ പാത്രത്തിലെ വെള്ളത്തില്‍ പ്ലേറ്റ് കഴുകുകയാണ് കുരങ്ങന്‍. കഴുകിയത് ശരിയായോ എന്ന് അറിയാനാണ് എന്ന് തോന്നുന്നു ശ്രദ്ധയോടെ അടുത്ത് പിടിച്ച് നോക്കുന്നുമുണ്ട്.
വിഡിയോ ഇതിനോടകം തന്നെ നിരവധി ആളുകള്‍ കണ്ടുകഴിഞ്ഞു. പലരും രസകരം എന്ന് എഴുതിയിട്ടുണ്ട്. എന്നാല്‍, ഇത് മൃഗങ്ങളെ ഉപദ്രവിക്കുന്നതരം വിഡിയോ ആണ് ദയവായി രസകരമെന്ന് പറഞ്ഞ് ഷെയര്‍ ചെയ്യാതിരിക്കൂ എന്നും പലരും ഗൗരവത്തോടെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Keywords: News, New Delhi, National, Monkey, Hotel, Social Media, Viral, Instagram, Monkey seen washing dishes at a tea shop, watch video.
Powered by Info News For You

Comments
Post a Comment