മലയാളി വിദ്യാര്‍ഥിയെ ജര്‍മനിയിലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: (www.kvartha.com 04.07.2021) മലയാളി വിദ്യാര്‍ഥിയെ ജര്‍മനിയിലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂഴിക്കോല്‍ മുടക്കാമ്പുറത്ത് വീട്ടില്‍ ബെന്നി ഏബ്രഹാമിന്റെയും ട്രീസ ബെന്നിയുടെയും മകള്‍ നികിതയെ (22) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ സ്റ്റുഡന്റ്‌സ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കീല്‍ ക്രിസ്ത്യന്‍ മെഡികല്‍ യൂണിവേഴ്‌സിറ്റിയില്‍ ബയോമെഡികല്‍ ഡിപാര്‍ട്‌മെന്റില്‍ മെഡിസിന്‍ ലൈഫ് സയന്‍സ് പഠനത്തിനായി ഒമ്പത് മാസം മുമ്പായിരുന്നു നികിത ജര്‍മനിയിലെത്തിയത്.
നികിതയെ കാണാത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കിടക്കയില്‍ മരിച്ചനിലയില്‍ കണ്ടത്. ബുധനാഴ്ച രാത്രിയില്‍ മരണം സംഭവിച്ചതായാണ് കീല്‍ പൊലീസ് കമ്മിഷണര്‍ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ മരണകാരണം വ്യക്തമാകൂ. ജര്‍മനിയിലെ പൊലീസ് നടപടി പൂര്‍ത്തിയായാലേ മൃതദേഹം നാട്ടിലെത്തിക്കാനാകൂവെന്ന് ബന്ധുക്കള്‍ പറയുന്നു.
നികിതയുടെ മാതാവ് ട്രീസ ഛത്തീസ്ഗഡില്‍ സൈനിക ആശുപത്രിയില്‍ നഴ്‌സാണ്. പിതാവ് ബെന്നിയും സഹോദരന്‍ ആഷിഷും അടങ്ങുന്ന കുടുംബം ഛത്തീസ്ഗഡിലാണ് താമസം. മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചതായി നികിതയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
Keywords: Kochi, News, Kerala, Found Dead, Student, Death, Obituary, Police, Malayalee student found dead in hostel in Germany
Powered by Info News For You

Comments
Post a Comment