ടോകിയോ ഒളിംപിക്‌സ്: വംശീയമായി അധിക്ഷേപിക്കുമ്പോള്‍ എങ്ങനെ കളി തുടരും; ജര്‍മന്‍ ഒളിംപിക് ഫുട്‌ബോള്‍ ടീം സൗഹൃദ മത്സരത്തിനിടെ കളംവിട്ടു



ടോകിയോ: (www.kvartha.com 18.07.2021) വംശീയാധിക്ഷേപത്തെ തുടര്‍ന്ന് ജര്‍മന്‍ ഒളിംപിക് ഫുട്ബാള്‍ ടീം സൗഹൃദ മത്സരത്തിനിടെ കളംവിട്ടു. ജപാനിലെ വാകയാമയില്‍ ഹോണ്ടുറാസിനെതിരായ മത്സരത്തിനിടെയാണ് സംഭവം. ഒളിംപിക്‌സ് തയാറെടുപ്പിന്റെ ഭാഗമായി നടത്തിയ മത്സരം അവസാനിക്കാന്‍ അഞ്ച് മിനിറ്റ് ശേഷിക്കേയായിരുന്നു സംഭവങ്ങള്‍.  

News, World, International, Tokyo, Tokyo-Olympics-2021, Sports, Athletes, Football, Football Player, Abuse, Tokyo Olympics: German football team walk off in Honduras friendly after alleged racist abuse


വംശീയ അധിക്ഷേപത്തെത്തുടര്‍ന്നാണ് സംഭവം അരങ്ങേറിയത്. ടീം ഡിഫന്‍ഡര്‍ ജോര്‍ദാന്‍ ടോറുനാരിഗയെ വംശീയമായി അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് ടീം കളം വിട്ടതെന്ന് ജര്‍മന്‍ ഒളിംപിക് ടീം ട്വിറ്ററിലൂടെ വ്യക്തമാക്കി. ഹോണ്ടുറാസ് കളിക്കാരില്‍ ഒരാളാണ് താരത്തെ വംശീയമായി അധിക്ഷേപിച്ചതെന്ന് ഗോള്‍.കോം റിപോര്‍ട് ചെയ്തു. 

ഞങ്ങളില്‍ ഒരാളെ വംശീയമായി അധിക്ഷേപിക്കുമ്പോള്‍ കളി തുടരുന്നത് എങ്ങനെയാണെന്ന് ജര്‍മന്‍ കോച് സ്റ്റിഫാന്‍ കുന്‍സ് ചോദിച്ചു. ചാമ്പ്യന്‍മാരായ ബ്രസീലിനെതിരെ ജൂലൈ 22നാണ് ജര്‍മനിയുടെ ആദ്യ മത്സരം. ടീമുകള്‍ 1-1ന് തുല്യതയില്‍ നില്‍ക്കുമ്പോഴായിരുന്നു ഇറങ്ങിപോക്ക്.

Keywords: News, World, International, Tokyo, Tokyo-Olympics-2021, Sports, Athletes, Football, Football Player, Abuse, Tokyo Olympics: German football team walk off in Honduras friendly after alleged racist abuse

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?