സൂപെര്‍മാന്‍ അടക്കം നിരവധി സിനിമകള്‍ സംവിധാനം ചെയ്ത വിഖ്യാത ഹോളിവുഡ് സംവിധായകന്‍ റിചാര്‍ഡ് ഡോണര്‍ അന്തരിച്ചു


ന്യൂയോര്‍ക്: (www.kvartha.com 06.07.2021) വിഖ്യാത ഹോളിവുഡ് സംവിധായകന്‍ റിചാര്‍ഡ് ഡോണര്‍ അന്തരിച്ചു. 91 വയസായിരുന്നു.  വാര്‍ധക്യകാല സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. റിചാര്‍ഡ് ഡോണറിന്റെ ഭാര്യയും നിര്‍മാതാവുമായ ലോറെന്‍ ഷ്യൂലര്‍ ആണ് മരണവാര്‍ത്ത അറിയിച്ചത്. സൂപെര്‍മാന്‍ അടക്കം നിരവധി സിനിമകള്‍ സംവിധാനം ചെയ്ത് കുട്ടി പ്രേക്ഷകരെയുള്‍പെടെ കൈയ്യിലെടുത്ത സംവിധായകനാണ് റിചാര്‍ഡ് ഡോണര്‍ 

1960കളില്‍ ടെലിവിഷന്‍ ഷോകളിലൂടെയാണ് റിചാര്‍ഡ് ഡോണര്‍ സംവിധാന രംഗത്ത് കാലെടുത്തുവെച്ചത്.  1961ല്‍ എക്‌സ്- 15 എന്ന സിനിമയിലൂടെയാണ് സംവിധായകനാകുന്നത്. 1976ല്‍ പുറത്തിറങ്ങിയ ദ ഒമെന്‍ എന്ന സിനിമയിലൂടെ റിചാര്‍ഡ് ഡോണര്‍ പ്രശസ്തനായി. 1978ല്‍ പുറത്തിറങ്ങിയ സൂപെര്‍മാന്‍ എന്ന സിനിമ റിചാര്‍ഡ് ഡോണറെ ആഗോളതലത്തിലും പ്രശസ്തനാക്കി. 

News, World, International, New York, Cinema, Film, Director, Death, Obituary, Entertainment, Richard Donner: Superman and Goonies director dies aged 91


അകാദമി ഓഫ് സയന്‍സ് ഫിക്ഷന്‍ അടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ റിചാര്‍ഡ് ഡോണറിനെ തേടിയെത്തി. റിചാര്‍ഡ് ഡോണറിന്റെ മരണത്തില്‍ സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് അനുശോചനമറിയിച്ചു.

'മിടുക്കനായ അധ്യാപകന്‍, മോടിവേറ്റര്‍, എല്ലാവര്‍ക്കും പ്രിയങ്കരനായ സുഹൃത്ത്, മികച്ച സംവിധായകന്‍ എന്നിങ്ങനെയൊക്കെയായ റിചാര്‍ഡ് ഡോണര്‍ പോയി എന്ന് തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല'- സംവിധായകന്‍
സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് അനുസ്മരിച്ചു.

Keywords: News, World, International, New York, Cinema, Film, Director, Death, Obituary, Entertainment, Richard Donner: Superman and Goonies director dies aged 91

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?