ചെങ്ങന്നൂരില്‍നിന്ന് കാണാതായ എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
തിരുവല്ല: (www.kvartha.com 09.07.2021) ചെങ്ങന്നൂരില്‍ നിന്ന് കാണാതായ എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍, പാണ്ടനാട് സ്വദേശി ജോര്‍ജി വര്‍ഗീസിന്റെ മൃതദേഹമാണ് കല്ലൂപ്പാറ തുരുത്തിക്കാട് ഈട്ടിക്കല്‍പടിയില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ പിന്നില്‍ കണ്ടെത്തിയത്.
പാണ്ടനാട്, പാണന്‍തറ, മാമ്പള്ളില്‍ വീട്ടില്‍ ജോര്‍ജി (23)യെ വ്യാഴാഴ്ച രാവിലെയാണ് കാണാതായത്. കാറില്‍ പുറത്തേക്ക് പോയ ജോര്‍ജി മൊബൈല്‍ ഫോണില്‍ വിളിച്ചിട്ടും കോള്‍ എടുത്തിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
എന്നാല്‍ ടവര്‍ ലൊകേഷന്‍ തിരുവല്ല മല്ലപ്പള്ളി താലൂക്ക് പരിധിയിലാണെന്ന് മനസിലാക്കിയിരുന്നു. വൈകിട്ട് നടത്തിയ പരിശോധനയില്‍ ആളൊഴിഞ്ഞ വീടിന് മുന്നില്‍ ജോര്‍ജി ഉപയോഗിച്ചിരുന്ന കാര്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിന് പിന്നില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
കാറിനുള്ളില്‍ ജോര്‍ജി ഉപയോഗിച്ചിരുന്ന കണ്ണാടി, ചെരുപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ വെച്ചിരുന്നു. വീടിന്റെ പിന്‍ഭാഗത്ത് പെട്രോള്‍ സൂക്ഷിച്ചിരുന്ന കുപ്പിയും അടപ്പും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പൂര്‍ണമായും കത്തിയ നിലയിലാണ്. പ്രാഥമിക വിലയിരുത്തലില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. അതേ സമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കും.
Keywords: Body of engineering student who went missing from Chengannur was found dead, Alappuzha, News, Dead Body, Engineering Student, Police, Probe, Kerala.
Powered by Info News For You

Comments
Post a Comment