ആഇശ സുല്‍ത്താനയ്ക്കെതിരെ ഭരണകൂടം ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈകോടതി
കൊച്ചി: (www.kvartha.com 02.07.2021) ചാനല്‍ ചര്‍ച്ചയ്ക്കിടയിലെ ബയോവെപണ്‍ പരാമര്‍ശത്തിന്റെ പേരില്‍ ലക്ഷദ്വീപ് ആക്ടിവിസ്റ്റ് ആഇശ സുല്‍ത്താനയ്ക്കെതിരെ ഭരണകൂടം ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈകോടതി. കേസ് അന്വേഷണത്തിന് കൂടുതല്‍ സമയം നല്‍കണം എന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി കേസ് റദ്ദാക്കണമെന്ന ആഇശയുടെ ഹര്‍ജി തള്ളിയത്.
ഇതുവരെയുള്ള കേസ് അന്വേഷണത്തില്‍ നിര്‍ണായകമായ ചില കണ്ടെത്തലുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണത്തിന് സമയം നല്‍കണമെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയോട് ആവശ്യപ്പെട്ടു.
നേരത്തെ ആഇശയെ ലക്ഷദ്വീപ് പൊലീസ് മൂന്നുദിവസം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ആഇശയുടെ ഫോണും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
Keywords: High court rules Sedition case against Aisha Sultana cannot be quashed, Kochi, News, High Court of Kerala, Probe, Kerala.
Powered by Info News For You

Comments
Post a Comment