വൃദ്ധയുടെ തല ഭിത്തിയിലിടിച്ച് പരിക്കേൽപിച്ചെന്ന കേസിൽ ചെറുമകൻ അറസ്റ്റിൽ

തിരുവനന്തപുരം: (www.kvartha.com 27.07.2021) വൃദ്ധയുടെ തല ഭിത്തിയിലിടിച്ച് പരിക്കേൽപിച്ചെന്ന കേസിൽ ചെറുമകനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. വാമനപുരത്തെ രൺജിത്തിനെതിരെയാണ് (32) വെഞ്ഞാറമൂട് പൊലീസ് കേസെടുത്തത്. തിങ്കളാഴ്ചയാണ് സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, മദ്യപാനിയായ രൺജിത്ത് മദ്യം വാങ്ങാൻ വൃദ്ധയോട് പണം ചോദിക്കുക പതിവായിരുന്നു. കൊടുത്തില്ലെങ്കിൽ ഭീഷണിപ്പെടുത്തി വാങ്ങുമായയിരുന്നു. പതിവുപോലെ തിങ്കളാഴ്ചയും മദ്യലഹരിയിൽ വീട്ടിലെത്തിയ രൺജിത്ത് വീണ്ടും മദ്യപിക്കാനായി വൃദ്ധയോട് പണം ചോദിച്ചു. എന്നാൽ അവർ പണം നൽകാൻ തയ്യാറായില്ല. തുടർന്നുള്ള വഴക്കിനിടെ രൺജിത്ത് വൃദ്ധയെ മർദിക്കുകയും തല ഭിത്തിയിൽ ഇടിക്കുകയുമായിരുന്നു.

News, Kerala, Case, Kerala, Police, Arrest, Arrested, Thiruvananthapuram,

ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി രൺജിത്തിനെ പിടി കൂടി വധ ശ്രമത്തിന് കേസടുക്കുകയായിരുന്നു. പ്രതിയെ റിമാന്റ് ചെയ്തു.

Keywords: News, Kerala, Case, Kerala, Police, Arrest, Arrested, Thiruvananthapuram, Man arrested for hitting old woman's head on a wall.

< !- START disable copy paste -->



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?