തെളിവെടുപ്പിനിടെ രക്ഷപെടാൻ ശ്രമിച്ചു; പീഡനക്കേസ് പ്രതിയ്ക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്
മോറിഗോൺ: (www.kvartha.com 03.07.2021) പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വയലില്‍ ഉപേക്ഷിച്ച കേസിന്റെ തെളിവെടുപ്പ് നടത്തുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയ്ക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്.
അസമിലെ മോറിഗോണിലാണ് സംഭവം. സയ്യിദ് അലി എന്നറിയപ്പെടുന്ന പത്ത എന്നയാളെ ജൂണ്‍ 26നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 65 കാരനായ മതപുരോഹിതന്‍ കൂടിയായിരുന്നു സയ്യിദ് അലി. ജൂണ്‍ 20നാണ് ഒന്‍പത് വയസുകാരിയുടെ മൃതദേഹം പീഡനത്തിന് ഇരയായി കൊല ചെയ്ത നിലയില്‍ കണ്ടെത്തിയത്.

മൂത്രമൊഴിക്കാനെന്ന വ്യാജേനയാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. അപ്പോഴായിരുന്നു പൊലീസ് രണ്ട് വെടിവെച്ചത്. ഇയാളുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. മോഗിഗോണ്‍ ഭുരാഗോണ്‍ പാതയിലാണ് ഇയാൾ രക്ഷപ്പെടാന്‍ ശ്രമിച്ചത്. പരിക്കേറ്റതിന് പിന്നാലെ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: News, National, India, Molestation, Molestation attempt, Police, Accused, Escaped, Fire, Bengaluru molestation case, Bengaluru molestation case: Police open fire to foil accused's escape bid.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment