സംസ്ഥാനത്ത് ബക്രീദ് അവധി ബുധനാഴ്ചയിലേക്കു മാറ്റി സര്‍കാര്‍ ഉത്തരവിറക്കി
തിരുവനന്തപുരം: (www.kvartha.com 19.07.2021) സംസ്ഥാനത്ത് ബക്രീദ് അവധി ബുധനാഴ്ചയിലേക്കു മാറ്റി സര്‍കാര്‍ ഉത്തരവിറക്കി. ചൊവ്വാഴ്ചത്തെ അവധിയാണ് ബുധനാഴ്ചയിലേക്ക് മാറ്റിയത്. സര്‍കാര്‍ കലന്‍ഡറില്‍ ജൂലായ് 20 നാണ് അവധി നല്‍കിയിരുന്നത്. ഇതോടെ സര്‍കാര്‍ ഓഫിസുകള്‍ക്ക് ചൊവ്വാഴ്ച പ്രവര്‍ത്തി ദിനമായിരിക്കും.
അതിനിടെ ലോക മുസ്ലിങ്ങള്‍ ഒത്തുകൂടുന്ന ഹജ്ജിന്റെ സുപ്രധാന ചടങ്ങുകളിലൊന്നായ പ്രസിദ്ധമായ അറഫാ സംഗമം തിങ്കളാഴ്ചയാണ്. കോവിഡിനെ തുടര്‍ന്ന് സൗദിയില്‍ കഴിയുന്ന സ്വദേശികളും വിദേശികളുമായ 60,000 തീര്‍ഥാടകര്‍ മാത്രമാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുന്നത്.
20 പേരെ വീതം 3000 ബസുകളിലായി 60,000 തീര്‍ഥാടകരെയും അറഫയിലെത്തിക്കും. 55,000 പേര്‍ മിനായിലെ തമ്പുകളിലും 5000 പേര്‍ അബ്രാജ് മിനാ കെട്ടിടത്തിലുമാണു തങ്ങിയത്. അറഫയിലെ നിസ്‌കാരത്തിനും മറ്റു പ്രാര്‍ഥനകള്‍ക്കും സൗദി ഉന്നത പണ്ഡിത സഭാംഗവും റോയല്‍ കോര്‍ട് ഉപദേശകരില്‍ പ്രധാനിയുമായ ശൈഖ് അബ്ദുല്ല അല്‍ മനീയ നേതൃത്വം നല്‍കും. നമസ്‌കാരം നിര്‍വഹിച്ച്, അറഫാ പ്രഭാഷണവും ശ്രവിച്ച ശേഷം വിശ്വാസികള്‍ കാരുണ്യത്തിന്റെ മലയായ ജബലുറഹ്മയില്‍ അണിനിരന്ന് പ്രാര്‍ഥിക്കും.
സാത്താന്റെ പ്രതീകമായ ജംറയില്‍ എറിയാനുള്ള കല്ലുകള്‍ അണുവിമുക്തമാക്കിയാണ് ഹജ്ജ് മന്ത്രാലയം തീര്‍ഥാടകര്‍ക്കു നല്‍കുന്നത്. ബലിപെരുന്നാള്‍ ദിനമായ ചൊവ്വാഴ്ചയാണ് ആദ്യ കല്ലേറു കര്‍മം നടക്കുക. അകലം പാലിച്ച് കല്ലെറിയാന്‍ വ്യത്യസ്ത സമയം ക്രമീകരിച്ചിട്ടുണ്ട്.
Keywords: Bakreed holiday in the state has been shifted to Wednesday by the government, Thiruvananthapuram, News, Festival, Muslim, Holidays, Kerala.
Powered by Info News For You

Comments
Post a Comment