മുകേഷ് ശകാരിച്ച പത്താം ക്ലാസുകാരിയെ വികെ ശ്രീകണ്ഠന്‍ എംപി സന്ദര്‍ശിച്ചു


കേരളം (www.evisionnews.co): പരാതി പറയാന്‍ ഫോണ്‍ വിളിച്ചതിന് കൊല്ലം എംഎല്‍എ എം. മുകേഷ് ശകാരിച്ച കുട്ടിയെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ഫോണില്‍ വിളിച്ചത്. സുഹൃത്തിന്റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം തേടിയാണ് എംഎല്‍എയെ വിളിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാവിലെ സ്ഥലം എംപിയും കോണ്‍ഗ്രസ് നേതാവുമായ വി.കെ ശ്രീകണ്ഠന്‍ കുട്ടിയുടെ വീട് സന്ദര്‍ശിച്ചു.

അതേസമയം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാലവകാശ കമ്മീഷനില്‍ പരാതി നല്‍കി. മുകേഷ് നടത്തിയത് സത്യാപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സംഭവം വിവാദമായതോടെ വിശദീകരണവുമായി മുകേഷ് ഇന്നലെ രംഗത്തുവന്നിരുന്നു. തന്നെ നിരന്തരമായി ആളുകള്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നുണ്ടെന്നും ചില തല്പരകക്ഷികളാണ് ഇതിന് പിന്നിലെന്നും അതിന് കുട്ടികളെ കരുവാക്കിയതാണെന്നുമായിരുന്നു മുകേഷ് പറഞ്ഞത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?