വിവാഹവേദിയില്‍ വധുവിന്റെ തോളിലേക്ക് ഉറക്കം തൂങ്ങി വീഴുന്ന വരന്‍; വൈറലായി വിഡിയോ

ന്യൂഡെല്‍ഹി: (www.kvartha.com 17.07.2021) വിവാഹവേദിയില്‍ നടക്കുന്ന പല വിചിത്രമായ സംഭവങ്ങളും വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് പുതിയ ഒരെണ്ണം കൂടി. നിരഞ്ജന്‍ മഹാപത്ര എന്നയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. വിവാഹവസ്ത്രങ്ങളണിഞ്ഞിരിക്കുന്ന വരനും വധുവുമാണ് വിഡിയോയില്‍.

വിവാഹം അടുത്തുവരുന്നതോടെ വധൂ വരന്‍മാര്‍ക്ക് ഉറക്കം നഷ്ടപ്പെടുക പതിവാണ്. എന്നാല്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അവര്‍ അറിയാതെ ഉറങ്ങിപ്പോവുകയും ചെയ്യും. അത്തരത്തിലുള്ള ഒരു വിഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

Dulha falls asleep on stage with bride sitting next to him, confused baaratis try to wake him up - Watch, New Delhi, News, Video, Marriage, Social Media, National

വധുവും വരനും മണ്ഡപത്തില്‍ ഇരിക്കുകയാണ്. വധു വളരെയധികം ഉന്മേഷവതിയായിരിക്കുന്നത് വിഡിയോയില്‍ കാണാം. എന്നാല്‍ തൊട്ടടുത്തിരിക്കുന്ന വരനാകട്ടെ ഉറങ്ങി വീഴുകയാണ്. ഉറങ്ങി അടുത്തിരിക്കുന്ന വധുവിന്റെ തോളിലേക്ക് ചായുന്നുമുണ്ട് വരന്‍. വരന്റെ സുഹൃത്തുക്കള്‍ ഇയാളെ നിരവധി തവണ കുലുക്കി ഉണര്‍ത്തി നേരെ ഇരുത്താന്‍ ശ്രമിക്കുന്നതും കാണാം.

വിഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി കമന്റുകളാണ് ഉയരുന്നത്. ചിലര്‍ വരന്‍ ഉറങ്ങുകയാണെന്ന് വിശ്വസിക്കുന്നില്ല. മദ്യപിച്ച് ലക്കുകെട്ട് ബോധമില്ലാതെ കിടക്കുകയാണെന്ന സംശയമാണ് മറ്റുചിലര്‍ പ്രകടിപ്പിക്കുന്നത്. എന്നാല്‍ വരന്‍ ഉറങ്ങുന്നതിനുള്ള യഥാര്‍ഥ കാരണം അറിയാന്‍ കഴിഞ്ഞിട്ടില്ല.


Keywords: Dulha falls asleep on stage with bride sitting next to him, confused baaratis try to wake him up - Watch, New Delhi, News, Video, Marriage, Social Media, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?