'ഇനി ചാടിയാല്‍ നിന്റെ കാല് വെട്ടും'; ഒളിമ്പ്യന്‍ മയൂഖ ജോണിയ്ക്ക് വധഭീഷണി
തൃശ്ശൂര്‍: (www.kvartha.com 11.07.2021) ഒളിമ്പ്യന്‍ മയൂഖ ജോണിയ്ക്ക് വധഭീഷണിയുമായി ഊമക്കത്ത്. സുഹൃത്തിന്റെ പീഡനക്കേസുമായി മുന്നോട്ടുപോയാല്‍ മയൂഖയേയും കുടുംബത്തേയും ഇല്ലാതാക്കുമെന്നാണ് ഭീഷണി. ഇനി ചാടിയാല്‍ നിന്റെ കാല് ഞങ്ങള്‍ വെട്ടുമെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നും ഭീഷണിയില്‍ പറയുന്നു.
സുഹൃത്ത് ബലാത്സംഗത്തിനിരയായ കേസില്‍ പൊലീസില്‍ നിന്നും നീതി ലഭിച്ചില്ലെന്നായിരുന്നു മയൂഖ ജോണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നത്. ചുങ്കത്ത് ജോണ്‍സണ്‍ എന്നായാള്‍ക്കെതിരെയായിരുന്നു പരാതി. ഇപ്പോഴും പ്രതി പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്നും മയൂഖ പറഞ്ഞിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് എസ് പി പൂങ്കുഴലിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ മോശമായ സമീപനമാണ് പൊലീസില്‍ നിന്നുമുണ്ടായത്. വനിതാ കമീഷന്‍ അധ്യക്ഷയായിരുന്ന എം സി ജോസഫൈന്‍ പ്രതിക്കായി ഇടപെട്ടുവെന്നും മയൂഖ ആരോപിച്ചു.
വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറി പ്രതി ബലാത്സംഗം ചെയ്യുകയും ഉടുപ്പില്ലാത്ത വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും മയൂഖ പറഞ്ഞു.
Powered by Info News For You

Comments
Post a Comment