കിരണ്‍ കുമാറിന് വേണ്ടി ഹാജരായത് അഡ്വ. ബി എ ആളൂര്‍, എന്നിട്ടും രക്ഷയില്ല; ജാമ്യഹര്‍ജി കോടതി തള്ളി
കൊല്ലം: (www.kvartha.com 05.07.2021) അഡ്വ. ബി എ ആളൂരിനെ വച്ച് തന്നെ കേസ് വാദിച്ചെങ്കിലും രക്ഷയില്ല. വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ സമര്‍പിച്ച ജാമ്യഹര്‍ജി ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതോടെ ഗാര്‍ഹികപീഡനം, സ്ത്രീധന പീഡനം വകുപ്പുകള്‍ ചുമത്തിയിട്ടുള്ള കിരണ്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരും. കിരണ്‍ സമര്‍പിച്ച ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.
വിസ്മയയുടെ മരണത്തില്‍ കിരണിനു പങ്കില്ലെന്ന നിലപാട് തന്നെയാണ് ജാമ്യഹര്‍ജിയിലും ആവര്‍ത്തിച്ചത്. നിലവില്‍ കോവിഡ് ബാധിതനായി നെയ്യാറ്റിന്‍കര സബ് ജയിലില്‍ കഴിയുന്ന കിരണിനെ അസുഖം മാറുന്ന മുറയ്ക്ക് വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. വിസ്മയയുടെ വീട്ടില്‍ കിരണുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ട്.
കിരണിനെതിരെ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പിക്കാനാണ് പൊലീസിന്റെ നീക്കം. കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് കുറ്റപത്രം തയാറാക്കുന്നതിനും വിചാരണയ്ക്കും സ്‌പെഷല്‍ പ്രോസിക്യൂടര്‍ വേണമെന്ന് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ പൊലീസ് തീരുമാനിച്ചിരുന്നു.
Keywords: Vismaya death case: Court rejects Kiran Kumar's bail, Kollam, News, Bail plea, Police, Court, Kerala.
Powered by Info News For You

Comments
Post a Comment