മകളുടെ ആണ്‍സുഹൃത്തിനെ കൊലപ്പെടുത്തി വഴിയരികില്‍ ഉപേക്ഷിച്ച സംഭവം; പിതാവ് അറസ്റ്റില്‍
ന്യൂഡെല്‍ഹി: (www.kvartha.com 11.07.2021) 17കാരിയായ മകളുടെ ആണ്‍സുഹൃത്തിനെ കൊലപ്പെടുത്തി വഴിയരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ബാഗ്പത് സ്വദേശിയായ 20കാരനാണ് കൊല്ലപ്പെട്ടത്. മകളോടൊപ്പം യുവാവിനെ വീടിനുള്ളില്‍ കണ്ടതാണ് കൊലപാതകത്തിന് കാരണമെന്നു പൊലീസ് പറയുന്നു.
വടക്കുകിഴക്കന്‍ ഡെല്‍ഹിയിലെ കരാവല്‍ നഗറിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ പിതാവ് കെട്ടിയിട്ട ശേഷം കത്രിക കൊണ്ട് പലവട്ടം കുത്തിപരിക്കേല്‍പ്പിച്ചതായി പൊലീസ് പറഞ്ഞു. യുവാവിന്റെ മരണം ഉറപ്പാക്കിയ ശേഷം സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. സുഹൃത്ത് ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
Keywords: New Delhi, News, National, Father, Arrest, Arrested, Crime, Killed, Police, Man kills man after seeing him at his home, arrested
Powered by Info News For You

Comments
Post a Comment