'ദൃശ്യം' സിനിമയില്‍ നിന്ന് പ്രേരണയുള്‍കൊണ്ട് അയല്‍വാസി ആക്രമിച്ചതായി വരുത്തി തീര്‍ക്കാന്‍ ഗൂഡാലോചന; രംഗങ്ങള്‍ പുനര്‍ചിത്രീകരിക്കുകയും അതുവഴി സാക്ഷികളെ ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടിട്ടും കൊലക്കേസ് പ്രതി പിടിയില്‍


ന്യൂഡെല്‍ഹി: (www.kvartha.com 06.07.2021) 'ദൃശ്യം' എന്ന സിനിമയില്‍ നിന്ന് പ്രേരണയുള്‍കൊണ്ട് അയല്‍വാസി തന്നെ ക്രമിച്ചതായി വരുത്തി തീര്‍ക്കാന്‍ ഗൂഡാലോചന നടത്തിയ കൊലക്കേസ് പ്രതിയുടെ ശ്രമം ഏശിയില്ല. 2019ല്‍ അയല്‍വാസിയായ ഓംബിറിന്റെ മാതാവിനെ കൂട്ടുകാര്‍ക്കൊപ്പം കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന വടക്കന്‍ ഡെല്‍ഹിയിലെ മജ്‌നു കാ തില്ല നിവസിയായ അമര്‍ പാല്‍ ഈ വര്‍ഷം മേയ് 29നാണ് 60 ദിവസത്തെ ഇടക്കാല ജാമ്യത്തില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. കൊലപാതകം നടന്ന അന്ന് മുതല്‍ അമര്‍പാലും സുഹൃത്തുക്കളും ജയിലിലായിരുന്നു.     

ജാമ്യത്തില്‍ ഇറങ്ങിയ ശേഷം കേസില്‍ സാക്ഷികളായ ഒംബീറിന്റെ കുടുംബത്തില്‍ സമ്മര്‍ദം ചെലുത്തി കേസില്‍ നിന്ന് ഊരാര്‍ അമര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേത്തുടര്‍ന്നാണ് ഓംബീറും കുടുംബവും തന്നെ ആക്രമിച്ചതായി വരുത്തിത്തീര്‍ക്കാന്‍ അമര്‍പാല്‍ സഹോദരന്‍ ഗുഡ്ഡുവിനെയും ബന്ധു അനിലിനെയും അനില്‍ തന്റെ ബന്ധുവായ മനീഷിനെയും കൂടെ കൂട്ടി ഗൂഡാലോചന നടത്തിയതായി പൊലീസ് പറഞ്ഞു. അനില്‍ അമറിനെതിരെ വെടിവെക്കുമെന്നും ഇത് ഓംബീറും കുടുംബവും ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു അവരുടെ പദ്ധതി.    

ഇതിനായി അമര്‍ ആദ്യം തന്റെ ബന്ധുക്കള്‍ക്ക് 'ദൃശ്യം' സിനിമ കാണിച്ച് കൊടുത്തു. സിനിമ കണ്ടതിന്റെ അടിസ്ഥാനത്തില്‍ ചില രംഗങ്ങള്‍ പുനര്‍ചിത്രീകരിക്കുകയും അതുവഴി സാക്ഷികളെ ഉണ്ടാക്കുകയുമായിരുന്നു ലക്ഷ്യം. സിനിമാപദ്ധതിയുടെ അടിസ്ഥാനത്തില്‍ ഓംബിറും കുടുംബവും തന്നെ ഭീഷണിപ്പെടുത്തുന്നതായും പ്രതികാരത്തിന്റെ ഭാഗമായി തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായും അമര്‍ ആളുകളെ വിശ്വസിപ്പിച്ചു. ഇതിനിടെ ആക്രമണത്തിനായ നാടന്‍ തോക്കാണ് അമര്‍ തയാറാക്കി വെച്ചത്. 

News, National, India, New Delhi, Crime, Case, Accused, Criminal Case, Criminal-Participate, Cinema, Police, Arrest, Inspired by film 'Drishyam', Delhi man stages attack on self to implicate neighbour


താന്‍ ഇടക്കിടെ പോകാറുള്ള ഖൈബര്‍ ചുരത്തിലാണ് അമര്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചത്. ഏറെ പരിചയക്കാര്‍ പ്രദേശത്തുള്ളതിനാല്‍ അവര്‍ തന്റെ വാദം അംഗീകരിക്കുമെന്ന് കരുതി. ജൂണ്‍ 29ന് ഖൈബര്‍ ചുരത്തിലൂടെ ഒരു മണിക്കൂര്‍ ചുറ്റിയടിച്ച് നടന്ന അമര്‍ തന്നെ ചിലര്‍ പിന്തുടരുന്നുവെന്ന് കാണിക്കാന്‍ ശ്രമിച്ചു. ശേഷം ഗഡ്ഡുവിനെ വിളിച്ച് പ്ലാന്‍ നടപ്പാക്കാന്‍ നോക്കി. അമറിനെ വെടിവെച്ച ശേഷം അനില്‍ ഗുഡ്ഡുവിനും മനീഷിനുമൊപ്പം രക്ഷപെട്ടു. പരിക്കേറ്റ നിലയില്‍ സുഹൃത്തിന്റെ അടുത്തെത്തിയ അമര്‍ തന്നെ ഓംബിറും കുടുംബവും ആക്രമിച്ചതായി പറഞ്ഞു. 

കേസിനായി നോര്‍ത്ത് ഡി സി പ ആന്‍േറാ അല്‍ഫോണ്‍സ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ജൂലൈ രണ്ടിന് നടത്തിയ അന്വേഷണത്തില്‍ അമറിന്റെ കുടുംബം ഓംബീറിന്റെ കുടുംബത്തിനെതിരെ കുറ്റം ചാര്‍ത്തിയെങ്കിലും അവരുടെ വാദത്തിലും മൊഴികളിലും പൊലീസിന് പരസ്പരവൈരുധ്യം തോന്നി.    

തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അനില്‍ ആദ്യം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ഗൂഡാലോചനയുടെ ചുരുളഴിഞ്ഞു. അമറിനെ വെടിവെച്ച തോക്ക് അനിലിന്റെ അടുത്ത് നിന്ന് പൊലീസ് കണ്ടെത്തി. 

പരിക്ക് പറ്റിയ കൊലക്കേസ് പ്രതി അമര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്. മനീഷിനും ഗുഡ്ഡുവിനുമായി പൊലീസ് തെരച്ചില്‍ തുടരുന്നു.

Keywords: News, National, India, New Delhi, Crime, Case, Accused, Criminal Case, Criminal-Participate, Cinema, Police, Arrest, Inspired by film 'Drishyam', Delhi man stages attack on self to implicate neighbour

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?