മദ്യപിച്ചെത്തി പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവം; പിതാവ് കസ്റ്റഡിയില്‍
തിരുവനന്തപുരം: (www.kvartha.com 10.07.2021) മദ്യപിച്ചെത്തി പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. തമിഴ്‌നാട് സ്വദേശി മുരുകനെയാണ് കസ്റ്റഡിയിലെടുത്തത്. വെഞ്ഞാറമൂട് അമ്പലമുക്കില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭാര്യയെ മര്‍ദിച്ച ശേഷമായിരുന്നു കുഞ്ഞിനെ റോഡിലേക്ക് എറിഞ്ഞത്.
എന്നാല്‍ ഭാര്യയ്ക്ക് പരാതിയില്ലെന്നാണ് പൊലീസ് പറയുന്നത്. എങ്കിലും ദൃസാക്ഷികളുടെ മൊഴി പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച് വിശദമായ ആരോഗ്യ പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കാമെന്ന് പൊലീസ് അറിയിച്ചു.
Keywords: Thiruvananthapuram, News, Kerala, Custody, Father, Crime, Killed, Police, Baby, Man arrested for threw baby to the road
Powered by Info News For You

Comments
Post a Comment