പ്രീ പ്രൈമറി വിഭാഗം ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്ന് ഇ ചന്ദ്രശേഖരൻ എം എൽ എ

കാഞ്ഞങ്ങാട്: (www.kasargodvartha.com 28.07.2021) പൊതു വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി വിഭാഗം ജീവനക്കാരുടെ നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിനും സേവന വേതന വ്യവസ്ഥകൾ പരിഷ്ക്കരിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരൻ നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചു.

 
Kasaragod, Kerala, News, E.Chandrashekharan-MLA, Kanhangad, Government, Teachers, Top-Headlines, E Chandrasekharan MLA says that problems of pre-primary section employees should be resolved immediately.



സർകാർ സ്കൂളുകളോടനുബന്ധിച്ച് പി ടി എ യുടെ നിയന്ത്രണത്തിൽ പ്രീ പ്രൈമറി സ്കൂളുകൾ പ്രവർത്തിച്ചു വരുന്നു. 2012 ന് മുമ്പ് സർകാർ സ്കൂളിനോട് ചേർന്ന് പ്രവർത്തനം തുടങ്ങിയ പ്രീ പ്രൈമറികൾക്കാണ് സർകാർ അംഗീകാരം നൽകിയിട്ടുള്ളത്. ഇവിടെ 10 വർഷത്തിൽ കൂടുതൽ സേവനമനുഷ്ഠിച്ച പ്രീ പ്രൈമറി ടീചെർക്ക് 12500 രൂപയും 10 വർഷത്തിൽ താഴെ പ്രവർത്തന പരിചയമുള്ളവർക്ക് 12000 രൂപയും ആയമാർക്ക് 7500 രൂപയും നിലവിൽ ഓണറേറിയമായി നൽകി വരുന്നുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ മറുപടി പറഞ്ഞു.

2012 ഡിസംബർ 7ന് ശേഷം ആരംഭിച്ച പ്രീപ്രൈമറി വിഭാഗം അധ്യാപകരുടേയും ആയമാരുടേയും നിയമനം അംഗീകരിക്കുന്നത് സംബന്ധിച്ചും അംഗീകാരം ലഭിച്ച് ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ പരിഷ്‌കരിക്കുന്നത് സംബന്ധിച്ചുമുള്ള വിഷയം പരിഗണനയിലുണ്ടെന്നും വിശദമായി പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

മൂന്ന് മുതൽ അഞ്ച് വയസുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം നിർവഹിക്കുന്ന മേഖലയാണ് പ്രീ പ്രൈമറി. കേരളത്തിലെ ഏറെക്കുറെ എല്ലാ പ്രൈമറി വിദ്യാലയങ്ങൾക്കൊപ്പവും ഇന്ന്, പ്രീ പ്രൈമറി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇതിൽ കേവലം 2115 പ്രീപ്രൈമറി സ്ഥാപനങ്ങളെ മാത്രമേ സർകാർ അംഗീകരിച്ചിട്ടുള്ളു. 2012 ജൂലായ് മാസത്തിന് മുമ്പ് സ്ഥാപിതമായ സ്ഥാപനങ്ങൾക്കാണ് നിലവിൽ അംഗീകാരമുള്ളത്. ഈ സ്ഥാപനങ്ങളിൽ 30 വിദ്യാർഥികൾക്ക് ഒരു ടീചെറും ഒരു ആയയും സർകാർ വേതനം പറ്റി ജോലി ചെയ്യുന്നു. വേതനം വളരെ ചെറുതാണ്.

എന്നാൽ 2012 ന് ശേഷം സ്ഥാപിതമായതാണ് ബാക്കി പ്രീ പ്രൈമറികൾ. സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. കുട്ടികളിൽ നിന്ന് ചെറിയ തോതിൽ ഫീസ് പിരിവു നടത്തിയാണ് ഇവ മുന്നോട്ട് കൊണ്ടുപോകുന്നത്. അധ്യാപകർക്കും ആയ മാർക്കും നാമമാത്ര വേതനം മാത്രമേ ലഭിക്കുന്നുള്ളു.

അംഗീകാരം ഇല്ലാതെ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി അധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് കാലാകാലങ്ങളിൽ നടത്തുന്ന പരിശീലനങ്ങളോ, സംസ്ഥാന വിദ്യാഭ്യാസ പഠന ഗവേഷണ കൗൺസിൽ നൽകുന്ന കൈപ്പുസ്തകങ്ങളോ ലഭ്യമാകുന്നില്ല. ഇത് ഈ സ്കൂളുകളിലെ കുട്ടികളുടെ പഠന നിലവാരത്തെ ബാധിക്കുന്നുവെന്നും ഇ ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു.


fb: കേവലം 2115 പ്രീപ്രൈമറി സ്ഥാപനങ്ങളെ മാത്രമേ സർകാർ അംഗീകരിച്ചിട്ടുള്ളൂവെന്ന് ഇ ചന്ദ്രശേഖരൻ എം എൽ എ

Keywords: Kasaragod, Kerala, News, E.Chandrashekharan-MLA, Kanhangad, Government, Teachers, Top-Headlines, E Chandrasekharan MLA says that problems of pre-primary section employees should be resolved immediately.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?