മടിക്കൈയിലൂടെ വെള്ളരിക്കുണ്ട് ഭാഗത്തേക്ക് ബസ് സെർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം

മടിക്കൈ: (www.kasargodvartha.com 12.07.2021) കാഞ്ഞങ്ങാട് നഗരസഭയോട് അതിർത്തി പങ്കിടുന്ന മടിക്കൈയിലൂടെ കിഴക്കൻ കുടിയേറ്റ ഗ്രാമങ്ങളിലേക്ക് കെ എസ് ആർ ടി സി സെർവീസ് അനുവദിക്കണമെന്ന ആവശ്യം ശക്തം. മംഗളുറു - കാസർകോട് - കാഞ്ഞങ്ങാട് - ജില്ലാ ആശുപത്രി - മുണ്ടോട്ട് - കാഞ്ഞിരപ്പൊയിൽ - കാലിച്ചാനടുക്കം - പരപ്പ - വെള്ളരിക്കുണ്ട് - ചെറുപുഴ- ആലക്കോട് റൂടിലാണ് ബസുകൾക്കായി ആവശ്യം ഉയരുന്നത്.

കിഴക്കൻ കുടിയേറ്റ ഗ്രാമങ്ങളെ കാഞ്ഞങ്ങാട് നഗരവുമായി ബന്ധിപ്പിച്ച് ഒട്ടനേകം സെർവീസുകൾ ഉണ്ടെങ്കിലും ഇവയെല്ലാം ഒടയംചാൽ, നീലേശ്വരം റൂടുകളിലൂടെയാണ് ഓടുന്നത്. കോടോം-ബേളൂർ, മടിക്കൈ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഒരു സെർവീസ് പോലും തുടങ്ങാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

 
Kasaragod, Kerala, News, Madikai, Vellarikundu, Bus, Top-Headlines, KSRTC, KSRTC-bus, Kanhangad, District-Hospital, Mangalore, Parappa, Nileshwaram, People request for bus service to reach Vellarikundu via Madikai.



വെള്ളരിക്കുണ്ട് താലൂക് യാഥാർഥ്യമായതോടെ ഈ ഗ്രാമങ്ങളെ നേരിട്ട് ബന്ധിപ്പിച്ചുള്ള ഗതാഗത സൗകര്യം അത്യാവശ്യമായി മാറിയിട്ടുണ്ട്. കോടോം - ബേളൂർ പഞ്ചായത്തിലെ കാലിച്ചാനടുക്കം, തായന്നൂർ, എണ്ണപ്പാറ, പേരിയ എന്നിവിടങ്ങളിൽ നിന്നും കാഞ്ഞങ്ങാട് എത്താൻ മടിക്കൈ വഴിയാണ് എളുപ്പം.

കാലിച്ചാനടുക്കത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് നീലേശ്വരം വഴി 26 രൂപയും തായന്നൂർ - ഏഴാംമൈൽ - പാറപ്പള്ളി വഴി 35 രൂപയും ചിലവിടണം. അതേ സമയം മയ്യങ്ങാനം പാലം - കാഞ്ഞിരപ്പൊയിൽ - മടിക്കൈ അമ്പലത്തുകര - ജില്ലാ ആശുപത്രി വഴി 24 രൂപ മതിയാകും. തായന്നൂർ - എണ്ണപ്പാറ- ആനക്കുഴി-കാഞ്ഞിരപ്പൊയിൽ - മടിക്കൈ - അമ്പലത്തുകര - ജില്ലാ ആശുപത്രി വഴി ബസ് സെർവീസ് തുടങ്ങിയാൽ തായന്നൂരുകാർക്ക് 31 രൂപയ്ക്ക് കാഞ്ഞങ്ങാട് എത്തിയിരുന്നത് 26 രൂപയായി ചുരുങ്ങും.

 
Kasaragod, Kerala, News, Madikai, Vellarikundu, Bus, Top-Headlines, KSRTC, KSRTC-bus, Kanhangad, District-Hospital, Mangalore, Parappa, Nileshwaram, People request for bus service to reach Vellarikundu via Madikai.


ആനക്കുഴിയിൽ നിന്ന് 31 രൂപയുടെ യാത്ര 22 രൂപയിലേക്ക് ചുരുങ്ങും. യാത്രാ നിരക്കിനേക്കാൾ മൂന്നിൽ രണ്ടായി സമയം ലാഭിക്കാമെന്നതാണ് യാത്രക്കാരുടെ ആശ്വാസം. വെള്ളരിക്കുണ്ട് താലൂകിൽ പോകേണ്ടി വരുന്ന ആനക്കുഴി, എണ്ണപ്പാറ, തായന്നൂർ അടക്കമുള്ള ഭാഗങ്ങളിലെ ജനമെല്ലാം കാലിച്ചാനടുക്കത്ത് പോയി രണ്ടാമതൊരു ബസിനെ ആശ്രയിക്കേണ്ടി വരുന്നുണ്ട്.

ഈ റൂടിൽ യാത്രാ സംവിധാനം വരുന്നതോടെ പരിഹാരമാകും. പരപ്പ മുതലുള്ള എല്ലാ യാത്രക്കാരും നിലവിൽ മാവുങ്കാൽ ഇറങ്ങിയോ കാഞ്ഞങ്ങാട് പോയോ ജില്ലാ ആശുപത്രിയിലേക്ക് വേറെ ബസ് ആശ്രയിക്കുന്നു. അതിന് പരിഹാരമാകും. പരപ്പയിൽ നിന്നും കാഞ്ഞങ്ങാടേക്ക് ഒടയംചാൽ വഴിയുള്ളതിനേക്കാൾ ദൂരം കുറവാണ് മടിക്കൈയിലൂടെയുള്ള പാത.

 
Kasaragod, Kerala, News, Madikai, Vellarikundu, Bus, Top-Headlines, KSRTC, KSRTC-bus, Kanhangad, District-Hospital, Mangalore, Parappa, Nileshwaram, People request for bus service to reach Vellarikundu via Madikai.


കാഞ്ഞങ്ങാട് നിന്നും മടിക്കൈ പഞ്ചായത്തിലേക്ക് പരമാവധി കാഞ്ഞിരപ്പൊയിൽ വരെയുള്ള ഹ്രസ്വദൂര സെർവീസുകളേ ഓടുന്നുള്ളൂ. ഇതിനൊരു മാറ്റം വരണമെന്നാണ് മടിക്കൈക്കാരുടെയും ആവശ്യം. ഇത്തരം സെർവീസ് വരുന്നതോടെ കാഞ്ഞിരപ്പൊയിലിലെ ഐ എച് ആർ ഡി കോളജിലേക്ക് മലയോര ജനതയ്ക്ക് നഗരം ചുറ്റാതെ നേരിട്ടെത്താം. കാഞ്ഞിരപ്പൊയിലിൽ നിന്ന് നീലേശ്വരം വഴി ഒരു മണിക്കൂർ കറങ്ങി കാഞ്ഞങ്ങാട് എത്തിയിരുന്നത് 35 മിനുറ്റായി ചുരുങ്ങും.

മുണ്ടോട്ട് പാലം വഴി ദീർഘദൂര സെർവീസുകൾ വെള്ളരിക്കുണ്ട് ഭാഗത്തേക്ക് വരുന്നത് മടിക്കൈയും കുടിയേറ്റ ഗ്രാമങ്ങളും തമ്മിലുള്ള വ്യാപാര ബന്ധവും ശക്തിപ്പെടാൻ ഇടയാക്കും. കാൽലക്ഷം ജനസംഖ്യയുള്ള മടിക്കൈക്കും അത്രത്തോളം വരുന്ന കോടോം - ബേളൂരിനും ഇത് ആശ്വാസമാകും.

കാഞ്ഞങ്ങാട് നിന്നും പച്ചക്കുണ്ട് വരെയുള്ള 13 കിലോ മീറ്റർ റോഡ് ഇതിനകം മെകാഡം ടാറിംഗ് പൂർണമായി. കാലിച്ചാനടുക്കം വരെയുള്ള രണ്ടാം റീച് ടെൻഡർ നടപടിയിലാണ്. അതിനാൽ മലയോര ജനതയ്ക്ക് വിരസതയില്ലാതെ വേഗം നഗരത്തിലെത്താം.

കാഞ്ഞിരപ്പൊയിൽ മുതൽ എണ്ണപ്പാറ വരെയുള്ള റോഡിൽ ആനക്കുഴി വരെ ബസ് ഓടുന്ന റൂടാണ്. ആനക്കുഴി മുതൽ കാഞ്ഞിരപ്പൊയിൽ വരെയുള്ള രണ്ടര കിലോ മീറ്റർ ദൂരത്ത് മാത്രമാണ് നേരിട്ട് ബസ് ഓടാത്തത്. ഈ റൂടിൽ ബസ് സ്ഥിരമായി ഓടിത്തുടങ്ങിയാൽ ജനം ആശ്രയിച്ച് തുടങ്ങും. വ്യത്യസ്ഥമായ ഈ സ്ഥലങ്ങളിലൊക്കെ ബസുകൾ എത്തുന്നുണ്ടെങ്കിലും നേരിട്ട് ബന്ധിപ്പിക്കുന്ന സെർവീസ് ഇല്ലെന്നാണ് ജനത്തിൻ്റെ പരിഭവം. കിഴക്കൻ മലയോരത്തെ കൂടി കണ്ണി ചേർത്ത് ഭാവിയിൽ ഒരു മണിക്കൂർ ഇടവേളയിലെങ്കിലും ഇതുവഴി ബസ് സെർവീസ് തുടങ്ങണമെന്നാണ് ആവശ്യം.

Keywords: Kasaragod, Kerala, News, Madikai, Vellarikundu, Bus, Top-Headlines, KSRTC, KSRTC-bus, Kanhangad, District-Hospital, Mangalore, Parappa, Nileshwaram, People request for bus service to reach Vellarikundu via Madikai.


< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?