സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളം: (www.kvartha.com 11.07.2021) സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ചന്ദ്രദേവ് (47) എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറ് മണിയോടെ ചോറ്റാനിക്കരയിലെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ആത്മഹത്യയാണെന്നും കാരണം വ്യക്തമല്ലെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചന്ദ്രദേവ് കടുത്ത മാനസിക സമര്‍ദത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. നേരത്തേ കളമശ്ശേരി എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. 

Ernakulam, News, Kerala, Police, Found Dead, Civil police officer, Civil police officer found dead

Keywords: Ernakulam, News, Kerala, Police, Found Dead, Civil police officer, Civil police officer found dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?