ആസാമിലേയ്ക്ക് പ്രവേശിക്കാൻ വാക്സിനേഷൻ പൂർത്തിയാക്കിയാൽ മാത്രം പോര, നെഗറ്റിവ് ആർടി-സിപിആർ റിസൾടും വേണം!

ഗുവാഹതി: (www.kvartha.com 19.07.2021) മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അസമിലേയ്ക്ക് എത്തുന്നവരിൽ കോവിഡ് നിയമം കൂടുതൽ കർശനമാക്കി സംസ്ഥാന സർക്കാർ. വാക്സിനേഷൻ പൂർത്തിയാക്കിയാൽ മാത്രം പോര, നെഗറ്റിവ് ആർടി-സിപിആർ റിസൾട്ടും നിർബന്ധമാണെന്നും സർക്കാർ. വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും രോഗബാധയേൽക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് കോവിഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കിയത്. കോവിഡ് രോഗികളിൽ അഞ്ച് ശതമാനവും വാക്സിനേഷൻ പൂർത്തിയാക്കിയവരാണ്. 


ജൂൺ 25, 2021 ൽ പുറത്തിറക്കിയ കോവിഡ് പ്രോടോകോൾ പ്രകാരം വിമാന-ട്രെയിൻ യാത്രികർക്ക് കോവിഡ് ടെസ്റ്റ് റിസൾട് നിർബന്ധമാക്കിയിരുന്നില്ല. എന്നാൽ ജൂലൈ 15 ന് പുറത്തിറക്കിയ കോവിഡ് പ്രോടോകോളിൽ നെഗറ്റീവ് റിസൾട് നിർബന്ധമാക്കിയിട്ടുണ്ട്. 

ദിബ്രുഗർഹ് ജില്ലയിൽ ഐസിഎംആർ നടത്തിയ സർവേയിൽ കോവിഡ് പോസിറ്റീവ് ആയ രോഗികളിൽ 5.3 ശതമാനം വാസിനേഷൻ പൂർത്തിയാക്കിയവരാണ്. മെയ്‌, ജൂൺ മാസങ്ങളിലാണ് സർവേ നടത്തിയത്. രണ്ട് ഡോസ് വാക്സിനെടുത്തവരിൽ രോഗത്തിന്റെ കാഠിന്യം കുറവാണെന്നും സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. 

SUMMARY : The Assam government tightens entering of people from other parts of India. The state government said screening procedure for people entering the state is mandatory, with no exemption for even those who have received both doses of COVID-19 vaccine.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?