മെഡികൽ കോളജ് പരിസരത്ത് കേരള മുസ്ലിം ജമാഅത് ഒരുക്കുന്ന സാന്ത്വന ഭവനത്തിലേക്ക് മാലിക് ദീനാർ കൾചറൽ ഫോറം രണ്ട് ലക്ഷം രൂപ നൽകി

ദേളി: (www.kasargodvartha.com 03.07.2021) ഉക്കിനടുക്ക മെഡികൽ കോളജ് പരിസരത്ത് നിർധന രോഗികൾക്ക് സമാശ്വാസ പദ്ധതിയുമായി കേരള മുസ്ലിം ജമാഅത് ജില്ലാ കമിറ്റി ഒരുക്കുന്ന സാന്ത്വന ഭവനത്തിലേക്ക് ജി സി സി രാഷ്ട്രങ്ങളിലെ കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മായായ മാലിക് ദീനാർ കൾചറൽ ഫോറം രണ്ട് ലക്ഷം രൂപയുടെ സഹായം നൽകി. ദേളി സഅദിയ്യയിൽ നടന്ന ചടങ്ങിൽ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രടറി കാന്തപുരം എ പി അബൂബകർ മുസ്ലിയാർക്ക് മാലിക് ദീനാർ കൾചറൽ ഫോറം ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി പുണ്ടൂർ, ലത്വീഫ് പള്ളത്തടുക്ക, മുഹമ്മദ് കുഞ്ഞി ഉളുവാർ, ഖാലിദ് മായിപ്പാടി എന്നിവർ ചേർന്ന് തുകയുടെ ചെക് കൈമാറി .
< !- START disable copy paste -->
Kerala, Kasaragod, News, Medical College, Deli, COVID-19, Ambulance, Malik Deenar Cultural Forum donates Rs 2 lakh to Santhvana Bhavan organized by Kerala Muslim Jamaath.



കേരള മുസ്ലിം ജമാഅത് ഭാരവാഹികളായ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സുലൈമാൻ കരിവെള്ളൂർ, കന്തൽ സൂപ്പി മദനി സംബന്ധിച്ചു .

കോവിഡ് രോഗികൾക്കും കോവിഡാനന്തരം മെഡികൽ കോളജിൽ ചികിത്സ തേടുന്നവർക്കും ആവശ്യമായ പരിചരണവും സഹായവും സാന്ത്വന ഭവൻ ഉറപ്പുവരുത്തും. മാലിക് ദീനാർ കൾചറൽ ഫോറവുമായി സഹകരിച്ച് ബ്ലഡ് ബാങ്ക്, സൗജന്യ മരുന്ന്, സാന്ത്വനം വളണ്ടിയർ സേവനം, മരണാനന്തര കർമങ്ങൾ, ആംബുലൻസ്‌ സേവനം, മെഡികൽ ഉപകരണങ്ങൾ തുടങ്ങിയവ സാന്ത്വന ഭവനിൽ ഒരുക്കും.

Keywords: Kerala, Kasaragod, News, Medical College, Deli, COVID-19, Ambulance, Malik Deenar Cultural Forum donates Rs 2 lakh to Santhvana Bhavan organized by Kerala Muslim Jamaath.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?