മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപല്‍ സെക്രടെറിയും ഐ ടി വകുപ്പ് സെക്രടെറിയുമായിരുന്ന എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി

തിരുവനന്തപുരം: (www.kvartha.com 10.07.2021) മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപല്‍ സെക്രടെറിയും ഐ ടി വകുപ്പ് സെക്രട്ടടെറിയുമായിരുന്ന എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി. ഈ മാസം 16ന് ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് ഇത് നീട്ടിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്തിരുന്ന ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ നീട്ടുന്ന കാര്യം സര്‍കാര്‍ കേന്ദ്രത്തെ അറിയിച്ചു.

Sivasankar’s period of suspension extended, Thiruvananthapuram, News, Suspension, Gold, Smuggling, Trending, Kerala

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ യാതൊരു തെളിവുകളും അന്വേഷണ ഏജന്‍സികള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. അദ്ദേഹത്തെ കേസില്‍ പ്രതിചേര്‍ത്തിട്ടുമില്ല. എന്നാല്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിവുകള്‍ പുറത്തുവന്നതാണ് അദ്ദേഹത്തിന് വിനയായത്.

സ്വപ്നയ്ക്ക് ഐടി വകുപ്പില്‍ നിയമനം ലഭിച്ചത് ശിവശങ്കറിന്റെ ശുപാര്‍ശയിലാണെന്നും തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ പൂര്‍ണമായും ശിവശങ്കറിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കില്ല. മാത്രമല്ല, അദ്ദേഹത്തെ തിരച്ചെടുക്കുന്നത് സര്‍കാരിനെതിരായ വിമര്‍ശനമായി പ്രതിപക്ഷം ഉന്നയിച്ചേക്കും.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ 2020 ജൂലായ് 17-നാണ് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. ശിവശങ്കറിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച ചീഫ് സെക്രടെറി അധ്യക്ഷനായ സമിതിയാണ് സസ്‌പെന്‍ഷന്‍ ശുപാര്‍ശ ചെയ്തത്. സ്വപ്നയ്ക്കുള്ള നിയമന ശുപാര്‍ശ, കേസില്‍ ശിവശങ്കര്‍ പ്രതിയാവാനുള്ള സാധ്യത, 1968ലെ ഓള്‍ ഇന്‍ഡ്യ സര്‍വീസിലെ പെരുമാറ്റ ചട്ടം എന്നിവ ലംഘിച്ച് നയതന്ത്ര ഉദ്യോഗസ്ഥരുടെ ആതിഥ്യം സ്വീകരിച്ചു എന്നീ കാരണങ്ങളാണ് ശിവശങ്കറിനെതിരെ സമര്‍പിച്ച റിപോര്‍ടില്‍ ചൂണ്ടിക്കാട്ടിയത്.

Keywords: Sivasankar’s period of suspension extended, Thiruvananthapuram, News, Suspension, Gold, Smuggling, Trending, Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?