ഇൻഡ്യൻ സിനിമയിലെ ഒരു യുഗത്തിന് തിരശീല വീണു; വിടപറഞ്ഞത് ബോളിവുഡിന്‍റെ സുവർണകാലവുമായി ആസ്വാദകരെ ചേർത്തുനിർത്തിയ അവസാന കണ്ണി

മുംബൈ: (www.kvartha.com 07.07.2021) ബോളിവുഡ് താരം ദിലീപ് കുമാറിന്റെ വിയോഗത്തോടെ തിരശീല വീണത് ഇൻഡ്യൻ സിനിമയിലെ സുവർണകാലവുമായി ആസ്വാദകരെ ചേർത്തുനിർത്തിയ അവസാന കണ്ണിക്ക്.

1944 ൽ സിനിമാജീവിതത്തിലേക്ക് കാലെടുത്തുവെച്ച അദ്ദേഹം പിന്നീട് ധാരാളം മികച്ച ചിത്രങ്ങളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വളരെ വൈകാരികത നിറഞ്ഞ അഭിനയം കാഴ്ച വെയ്ക്കുന്ന അദ്ദേഹമാണ് ഫിലിം ഫെയർ അവാർഡ് ആദ്യമായി നേടിയ നടൻ. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച നടൻ എന്ന റെകോർഡും ദിലീപ് കുമാറിന്റെ പേരിലാണ്. പിന്നീട് പത്മവിഭൂഷൺ നൽകിയും രാജ്യം അദ്ദേഹത്തെ ആദരിച്ചു.

അഭിനയപൂർണതക്ക് സത്യജിത് റേ മുഴുവൻ മാർകും നൽകിയ ദിലീപ് കുമാറിനെ ഹോളിവുഡ് ഇതിഹാസം മർലിൻ ബ്രാണ്ടോയ്ക്കും മേലെ പ്രതിഷ്ഠിച്ചപ്പോഴും ആർക്കും പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ല. അതിഭാവുകത്വത്തിൽ നിന്ന് സ്വാഭാവികതയിലേക്ക് നായക സങ്കൽപത്തെ പരുവപ്പെടുത്തിയ നടൻ, എന്നാണ് അദ്ദേഹത്തെ സിനിമാലോകം വിശേഷിപ്പിച്ചത്.

News, Mumbai, Death, Entertainment, Film, Bollywood, Obituary, Actor, Cinema, Film Legend,

പെഷവാറിൽ സിനിമേ വിലക്കപ്പെട്ട യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ നിന്ന്, പഴക്കച്ചവടക്കാരനായ യൂസഫ് അഭിനയ ചക്രവർത്തി ആയി മാറിയത് വിധിയുടെ വിളയാട്ടമായിരിക്കുന്നു. പൂനെയിൽ ക്യാന്റീൻ നടത്തിപ്പിനിടെ ബോംബേ ടാകീസ് ഉടമ ദേവികാറാണിയുമായുള്ള കണ്ടുമുട്ടലാണ് ജീവിതത്തിൽ വഴിത്തിരിവായത്.

യൂസഫിനെ ദിലീപ് കുമാർ എന്ന അതുല്യനടനായി ക്യാമറയ്ക്ക് മുന്നിൽ എത്തിച്ചത് ദേവികയാണ്. അങ്ങനെ 1944ൽ പുറത്തിറങ്ങിയ ജ്വാർഭാട്ടയിലെ സുന്ദരനായ പുതുമുഖതാരം സിനിമാക്കാരുടെ മനസിൽ കയറിപറ്റി. അശോക് കുമാറിനെ ഗുരുവാക്കി അഭിനയം തുടങ്ങിയ ദിലീപ് കുമാർ വൈകാതെ അശോകിന്റെ എതിരാളിയായി.

രാജ്കപൂർ, ദിലീപ്, ദേവാനന്ദ്. പുതിയ ഒരു ത്രയം തന്നെ ബോളിവുഡിൽ രൂപപ്പെട്ടു. അഭിനയപൂർണതയും കഥാപാത്രങ്ങൾക്കായി നടത്തിയ അധ്വാനവും സിനിമാതെര‍ഞ്ഞെടുപ്പും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കി.

ദേവ്ദാസിലെ മുഴുക്കുടിയനയ കാമുകൻ, ബാബുലിലെ പോസ്റ്റ് മാസ്റ്റർ, ദാഗിലെ ശങ്കർ, മുഗൾ എ അസമിലെ സലിം, ദീദാറിലെ നിരാശാകാമുകൻ, പ്രണയദുരന്ത കാവ്യങ്ങളിൽ ദിലീപ് ആടിത്തകർത്ത നായകവേഷങ്ങൾ സിനിമലോകം എന്നും ഓർമിച്ചു.

തുടർച്ചയായ ദുരന്തകഥാപാത്രങ്ങൾ ഒരു സമയത്ത് അദ്ദേഹത്തെ കടുത്ത വിഷാദരോഗി ആക്കിമാറ്റി. പിന്നീട് ദുരന്ത നായകൻ കോമഡി വേഷങ്ങളിലേക്കും ചുവട് വെച്ച് തുടങ്ങി. 6 പതിറ്റാണ്ടിനിടെ 65ഓളം ചിത്രങ്ങൾ മാത്രം. വലിച്ചുവാരി സിനിമകൾ ചെയ്ത് പ്രേക്ഷകരെ മടുപ്പിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല അദ്ദേഹം. 98-ൽ പുറത്തിറങ്ങിയ കില ആയിരുന്നു അവസാനചിത്രം.

സിനിമയിലെന്ന പോലെ ജീവിതത്തിലും പല നായികമാരെയും പ്രണയിച്ച അദ്ദേഹം കുമാർ ഒടുവിൽ, 22 വയസ് പ്രായവ്യത്യാസമുള്ള സൈറ ബാനുവിനെയാണ് ജീവിതസഖിയാക്കിയത്.

ദാദാസാഹേബ് ഫാൽകേ പുരസ്കാരം, പദ്മവിഭൂഷൺ, 8 ഫിലിം ഫെയർ അവാർഡുകൾ. മതമൈത്രിയുടെ പ്രതീകമായി നെഹ്റു വിശേഷിപ്പിച്ച ദിലീപ് കുമാറിനെ സമഗ്രസംഭാവന നൽകി ആദരിച്ചവരിൽ പാക് സർകാരും ഉണ്ട്. 2000ത്തിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ എംപിയായി.

ഇൻഡ്യൻ സിനിമയെ ദിലീപ് കുമാറിന് മുൻപും ശേഷവും എന്ന് അടയാളപ്പെടുത്തണമെന്ന് ഒരിക്കൽ ബിഗ് ബിയും അദ്ദേഹത്തെ കുറിച്ച് പറഞ്ഞിരുന്നു.

Keywords: News, Mumbai, Death, Entertainment, Film, Bollywood, Obituary, Actor, Cinema, Film Legend, Film Legend Dilip Kumar Dies At 98.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?