നിശബ്ദമായി പടരുന്നൊരു വൈറസ് 'ഹെപറ്റൈറ്റിസ്'; അറിയാം മഞ്ഞപിത്തത്തെകുറിച്ചുള്ള കൂടുതൽ കാര്യങ്ങളും, ലക്ഷണങ്ങളും
തിരുവനന്തപുരം: (www.kvartha.com 28.07.2021) ജൂലൈ 28 ലോക ഹെപറ്റൈറ്റിസ് ദിനം. വിവിധ കാരണങ്ങളാൽ കരളിന് ഉണ്ടാകുന്ന വീക്കവും അതുമൂലമുണ്ടാകുന്ന രോഗാവസ്ഥയുമാണ് ഹെപറ്റൈറ്റിസ്. ഹെപാർ എന്ന ഗ്രീക് പദവും ഐടിസ് എന്ന വാക്കും ചേർന്നാണ് ഹെപറ്റൈറ്റിസ് (കരൾ വീക്കം) എന്ന വാക്ക് ഉണ്ടായിട്ടുള്ളത്.
ഈ രോഗം സ്വയം ഭേദമാവുകയോ അല്ലെങ്കിൽ മഞ്ഞപ്പിത്തത്തോടുകൂടിയ, സീറോസിസ്, ഫയിബ്രോസിസ് എന്ന കരളിന്റെ മാരക അവസ്ഥയിലേക്ക് രോഗിയെ നയിക്കുകയോ ചെയ്യും. കരളിന്റെ കോശങ്ങൾക്ക് ഗുരുതരമായ നാശം ഉണ്ടാവുകയും പിന്നീട് നാരു പോലെ ആവുന്ന സ്ഥിതിയുമാണ് സീറോസിസ്.
എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളായാണ് പ്രധാനമായും ഹെപറ്റൈറ്റിസിനെ കാണുന്നത്. ഭക്ഷണ പദാർഥങ്ങളിലൂടെയാണ് എ, ഇ വിഭാഗം ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നത്. വളരെ കുറച്ചുകാലം മാത്രമേ ഇവ ശരീരത്തിനുള്ളിൽ നിൽക്കാറുള്ളു. മൂന്നു മുതൽ നാല് ആഴ്ചയ്ക്കുള്ളിൽ ശരീരത്തിൽ നിന്ന് ഈ രോഗാണുവിനെ മുഴുവനായും നമ്മുടെ രോഗപ്രതിരോധശക്തി തന്നെ നിർമാർജനം ചെയ്യുന്നു.

അതേസമയം ബി, സി എന്നിവ ഇവയിൽ നിന്നും വ്യത്യസ്‍തമാണ്. ഇവ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ വിട്ടുപോകണമെന്നില്ല. നിലവിലുള്ള ഏത് ചികിത്സാരീതികളിലൂടെ നമ്മൾ ചികിത്സിച്ചാലും ഇവ പൂർണമായും വിട്ടുപോകില്ല.
ഹെപറ്റൈറ്റിസ് ലക്ഷണങ്ങൾ
ഫ്ലൂ ബാധ പോലുള്ള ലക്ഷണങ്ങൾ ആണ് തുടക്കത്തിൽ. പനി, ക്ഷീണം, പേശീ വേദന, സന്ധികളിൽ വേദന, ഓക്കാനം, ഛർദി എന്നിവ ഉണ്ടാകും. ഭക്ഷണത്തിനു രുചി ഇല്ലായ്മ, പുകവലിക്കാരിൽ പുകവലിക്കാൻ തോന്നാത്ത അവസ്ഥ, മൂത്രത്തിന് മഞ്ഞ നിറം, കണ്ണിനും ത്വക്കിനും മഞ്ഞ നിറം എന്ന മഞ്ഞപിത്തത്തിന്റെ ലക്ഷണങ്ങൾ കാണും.
മൂന്നിലൊന്ന് രോഗികളിൽ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ, 10 ശതമാനം പേരിൽ കരളിന് വീക്കം, 5 ശതമാനം പേരിൽ ലസിക ഗ്രന്ധികൾക്ക് വീക്കം, മറ്റൊരു 5 ശതമാനം പേരിൽ പ്ലീഹ വീക്കം എന്നിവ ഉണ്ടായിരിക്കും.
പ്രായം കുറഞ്ഞവരിൽ തീവ്ര രോഗാവസ്ഥ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. രോഗശമന കാലം 7 മുതൽ 10 ദിവസം, ചിലപ്പോൾ മുതൽ 6 ആഴ്ച നീണ്ടു നിന്നേക്കാം. ചിലരിൽ കരളിന്റെ പ്രവർത്തനം നിലക്കുന്നതിനാൽ മാലിന്യങ്ങളെ ശുദ്ധീകരിക്കാൻ കഴിയാതെ അബോധാവസ്ഥയിൽ എത്തി ബാഹ്യ രക്ത വാർച, നീര് എന്നിവ ഉണ്ടായി മരണം സംഭവിക്കാം. കരൾ മാറ്റി വയ്ക്കൽ മാത്രമാണ് പരിഹാരം.

അതീവ ശ്രദ്ധവേണ്ട ഹെപറ്റൈറ്റിസ് ബി
ആശുപത്രിയിൽ ഉപയോഗിക്കുന്ന റീസൈകിൾ ചെയ്തെടുക്കുന്ന ഉപകരണങ്ങൾ ചിലപ്പോൾ പൂർണമായും സ്റ്റെറിലൈസ് ചെയ്ത് എടുക്കാൻ സാധിക്കാത്തത്ത് വഴി ചിലപ്പോൾ ഹെപറ്റൈറ്റിസ് ബി ബാധിക്കാം. ഒരാൾ ഉപയോഗിക്കുന്ന ഷേവിങ് സെറ്റ്, ബ്ലെയ്ഡുകൾ തുടങ്ങിയവ മറ്റൊരാൾ ഉപയോഗിക്കുന്നതു വഴിയും ബി ബാധിക്കാം.
വീട്ടിനകത്ത് നിന്നും ഹെപറ്റൈറ്റിസ് ബി പകരാം. ഉദാഹരണത്തിന് ഹെപറ്റൈറ്റിസ് ബി ബാധിച്ച ഒരാൾ ഉപയോഗിച്ച കറിക്കത്തി, ഇതിൽ രക്തം പുരണ്ടു, അത് സ്റ്റെറിലൈസ് ചെയ്യാതെ എടുത്തു വയ്ക്കുന്നു, അത് അടുത്തയാൾ ഉപയോഗിക്കുന്നു. ഇതുവഴി രോഗം പകരുകയാണ് ചെയ്യുന്നത്. അമ്മയിൽ നിന്നു കുഞ്ഞിലേക്കും ഹെപറ്റൈറ്റിസ് ബി ബാധിക്കുന്നു. ഇതാണ് ഹെപറ്റൈറ്റിസ് ബിയിലും സിയിലും പേടിക്കേണ്ട ഘടകം. കാരണം ഇവ ശരീരത്തിൽ നിന്ന് പൂർണമായും വിട്ടുപോകുന്നില്ല.
പല സമയത്തും ഹെപറ്റൈറ്റിസ് ബിയുടെ ഡിഎൻഎ, മനുഷ്യരുടെ ഡിഎൻഎയുമായി ലിങ്ക് ചെയ്യപ്പെടുന്നു. ഇങ്ങനെ ലിങ്ക് ചെയ്ത് ശരീരത്തിൽ നിന്ന് വിട്ടുപോകാതെ അവിടെ കിടക്കുന്നു. രോഗം ശരീരത്തിൽ നിന്ന് വിട്ടുപോയോ ഇല്ലെയോ എന്നറിയണമെങ്കിൽ ഹെപറ്റൈറ്റിസ് ബിയുടെ സർഫസ് ആന്റിജൻ ടെസ്റ്റ് നെഗറ്റീവാണെങ്കിൽ ശരീരത്തിൽ നിന്ന് വിട്ടുപോയി. നെഗറ്റീവ് ആകാത്തവരെയാണ് അണുവാഹകർ എന്നുവിളിക്കുന്നത്.
ഇവരെ തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. കാരണം എല്ലാവരും ദിവസവും പോയി ഹെപറ്റൈറ്റിസ് ബി യുടെ ചെക് അപ് ചെയ്യാറില്ല. എന്തെങ്കിലും ഒരാവശ്യം വരുമ്പോൾ മാത്രമേ ആശുപത്രിയിൽ പോയി ടെസ്റ്റ് ചെയ്യുന്നുള്ളു.
അതേസമയം കഴിഞ്ഞ അഞ്ചു വര്‍ഷമായി നടത്തിയ പഠനം അനുസരിച്ച് ലോകമാകെ ഈ രോഗം ബാധിച്ചവര്‍ 58 ദശലക്ഷം പേരാണെങ്കില്‍ രോഗവിവരം തിരിച്ചറിഞ്ഞവര്‍ 21 ശതമാനം മാത്രമാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു.
Keywords: News, Thiruvananthapuram, Health & Fitness, Health, Kerala, State, Diseased, World Hepatitis Day, World Hepatitis Day: Understanding the ABCs of different viruses that cause the disease.

Powered by Info News For You

Comments
Post a Comment