പ്രണയം നടിച്ച് മുസ്‌ലിം സ്ത്രീകളെ തട്ടിയെടുത്ത് കൊല്ലാന്‍ ആഹ്വാനം; പ്രതിഷേധത്തിനൊടുവില്‍ രാംഭക്ത് ഗോപാലിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി
ന്യൂഡെല്‍ഹി: (www.kvartha.com 13.07.2021) മുസ്‌ലിം സ്ത്രീകളെ തട്ടിയെടുത്ത് കൊല്ലാന്‍ ആഹ്വാനം ചെയ്ത രാംഭക്ത് ഗോപാലിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി. പ്രണയം നടിച്ചോ മറ്റേതെങ്കിലും തരത്തിലോ മുസ്‌ലിം വനിതകളെ തട്ടിയെടുക്കാനും മുസ്‌ലിംകളെ കൊല്ലാനുമാണ് ആഹ്വാനം ചെയ്തത്. പ്രതിയെ പ്രതിഷേധത്തിനൊടുവില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ രാം ഭക്തിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
ജൂലൈ നാലിന് ഗുരുഗ്രാമിനടുത്ത് പട്ടൗഡിയില്‍ വിളിച്ചുചേര്‍ത്ത മഹാപഞ്ചായത്തിലാണ് രാം ഭക്തിന്റെ വിദ്വേഷപ്രസംഗവും ആക്രമണ ആഹ്വാനവും. അഹിംസ എന്നത് മതത്തിന്റെ ഭാഗമായിരിക്കും. എന്നാല്‍, അക്രമവും മതത്തിന് അനിവാര്യം തന്നെയാണ്. പ്രതികാരം എന്നത് ഏറ്റവും പരിശുദ്ധമായ വികാരമാണ്. അത് മതവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണെങ്കില്‍ പിന്നൊന്നുംതന്നെ ആലോചിക്കാനില്ല, പ്രവര്‍ത്തിക്കുക മാത്രം ചെയ്താല്‍ മതി. പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച് ദിവസങ്ങള്‍ക്കുശേഷമാണ് ഗുരുഗ്രാം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
'സുള്ളി ഡീല്‍' എന്ന പേരില്‍ മുസ്‌ലിം വനിത ആക്ടിവിസ്റ്റുകളെ സമൂഹമാധ്യമങ്ങളില്‍ അവഹേളിച്ച വിവാദത്തിനിടയിലാണ് സംഭവം. നമ്മള്‍ വിചാരിച്ചാല്‍ ഒരു സല്‍മയെ തട്ടിയെടുക്കാനാകില്ലേ എന്ന് 'രണ്ടാം ഗോദ്‌സെ' എന്നറിയപ്പെടുന്ന രാം ഭക്ത് മഹാപഞ്ചായത്തിലെ ആള്‍ക്കൂട്ടത്തോട് വിളിച്ചുചോദിച്ചു.
പൗരത്വ സമരത്തില്‍ പങ്കെടുത്ത ജാമിഅ വിദ്യാര്‍ഥികള്‍ക്കുനേരെ വെടിയുതിര്‍ത്തും രാംഭക്ത് ഗോപാല്‍ കുപ്രസിദ്ധനായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 30ന് നൂറുകണക്കിന് പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് ജാമിഅ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ചിനുനേരെ ഇയാള്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ കശ്മീരി സ്വദേശിയായ വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു.
എന്നാല്‍, ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും വിശദ വിവരങ്ങള്‍ ലഭ്യമല്ലെന്നുമായിരുന്നു അന്ന് പൊലീസ് വാദം. തുടര്‍ന്ന് സംഭവം വിവാദമായതോടെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് അയച്ചെങ്കിലും കൗമാരക്കാരനാണെന്ന ഇളവിലൂടെ മാസങ്ങള്‍ക്കകം പ്രതി പുറത്തിറങ്ങി.
Keywords: News, National, India, New Delhi, Arrested, Remanded, Custody, Muslim, Communal Violence, Accused, Jamia Shooter Ram Bhakt Gopal Arrested For Delivering Provocative Speech At MahapanchayatRam Bhakt Gopal (in file photo) arrested by Police in Haryana's Pataudi for delivering an inciting speech there recently during a Mahanpanchayat. He has been sent to judicial custody.
— ANI (@ANI) July 12, 2021
He had also brandished a gun and opened fire in Delhi's Jamia area in January 2020. pic.twitter.com/bd5KrBpTuk
Powered by Info News For You

Comments
Post a Comment