ഇന്ധന വില വർധനയ്ക്കെതിരെ വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് നടത്തിയ ധർണയിൽ പ്രതിഷേധമിരമ്പി

കാസർകോട്‌: (www.kasargodvartha.com 01.07.2021) പെട്രോൾ, ഡീസൽ വില വർധനവിനെതിരെയുള്ള ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി എൽഡിഎഫ്‌ നേതൃത്വത്തിൽ ജില്ലയിലെ മുനിസിപൽ, പഞ്ചായത്ത് വാർഡുകളിൽ വിവിധ കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു. 25,000 കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. കോവിഡ്‌ മാർഗനിർദേശങ്ങൾ പാലിച്ച്‌ നാലുപേരാണ്‌ ഒരു കേന്ദ്രത്തിൽ പങ്കെടുത്തത്‌.
Kasaragod, Kerala, News, Protest, CPM, INL, LDF, Petrol, Price, Protest, COVID-19, P.Karunakaran-MP, Kanhangad, MLA, Busstand, Nileshwaram, CPI, K.P.Satheesh-Chandran, Kalanad, Chowki, President, MLA, Inauguration, LDF protests at various centers against fuel price hike.



സിപിഎം കേന്ദ്ര കമിറ്റി അംഗം പി കരുണാകരൻ കാഞ്ഞങ്ങാടും ഇ ചന്ദ്രശേഖരൻ എംഎൽഎ കോട്ടച്ചേരി ബസ്‌സ്‌റ്റാൻഡ് പരിസരത്തും ഉദ്‌ഘാടനം ചെയ്‌തു. സിപിഎം ജില്ലാ സെക്രടറി എം വി ബാലകൃഷ്‌ണൻ നീലേശ്വരം ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തും എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സതീഷ്‌ ചന്ദ്രൻ നീലേശ്വരം കോൺവന്റ്‌ ജങ്‌ഷനിലും സിപിഐ ജില്ലാ സെക്രടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ കാസർകോട്‌ പുതിയബസ്‌ സ്‌റ്റാൻഡിലും ഉദ്‌ഘാടനം ചെയ്‌തു.

ഐഎൻഎൽ ജില്ലാ പ്രസിഡന്റ്‌ മൊയ്‌തീൻകുഞ്ഞി കളനാട്‌ കളനാട്ടും ജില്ലാ ജനറൽ സെക്രടറി അസീസ്‌ കടപ്പുറം ചൗക്കിയിലും ജനാധിപത്യ കേരള കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സണ്ണി അരമന ബേഡകം തങ്കേത്തടുക്കത്തും ജില്ലാ സെക്രടറി രതീഷ്‌ പുതിയപുരയിൽ ചെറുവത്തൂർ പിലാവളപ്പ്‌ സെന്ററിലും ജനതാദൾ ജില്ലാ ജനറൽ സെക്രടറി സുരേഷ്‌ പുതിയേടത്ത്‌ നീലേശ്വരം പാലക്കാട്ടും ഉദ്‌ഘാടനം ചെയ്‌തു. നീലേശ്വരത്ത്‌ കോൺഗ്രസ് എസ് ജില്ല പ്രസിഡന്റ്‌ കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ സംസാരിച്ചു.

പാലക്കുന്ന് ടൗണിൽ ഉദുമ എംഎൽഎ അഡ്വ. സി എച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ലോകൽ സെക്രടറി വി ആർ ഗംഗാധരൻ സ്വാഗതം പറഞ്ഞു. മുഹമ്മദ് കോടി അധ്യക്ഷത വഹിച്ചു. പി ഐ സുധാകരൻ, എംപിഎ ഹരീഷ്, കെ വി രാജേന്ദ്രൻ, കെ വി രവീന്ദ്രൻ നേതൃത്വം നൽകി.

Keywords: Kasaragod, Kerala, News, Protest, CPM, INL, LDF, Petrol, Price, Protest, COVID-19, P.Karunakaran-MP, Kanhangad, MLA, Busstand, Nileshwaram, CPI, K.P.Satheesh-Chandran, Kalanad, Chowki, President, MLA, Inauguration, LDF protests at various centers against fuel price hike.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?