കോവിഡ് ബാധിച്ചുമരിച്ച പ്രവാസികളുടെ ലിസ്റ്റ്; ഗൾഫ് രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളും കേരള സർകാറിന്റെ നോര്‍ക റൂട്സും അതീവമായ ആശയക്കുഴപ്പത്തിലെന്ന് റിപോർട്
ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com 12.07.2021) വിദേശ രാജ്യങ്ങളിൽ നിന്ന് കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ കണക്കെടുക്കുന്ന കാര്യത്തിൽ സർകാരിൽനിന്നുള്ള നിർദേശം കിട്ടാത്തതിനാൽ നയതന്ത്ര കാര്യാലയങ്ങളും നോർക റൂട്സും തികഞ്ഞ ആശയക്കുഴപ്പത്തിലെന്ന് റിപോർട്.
ഗൾഫിലെ ആതുരാലയങ്ങളുമായും പ്രവാസി സംഘടനകളുമായും സഹകരിച്ച് പ്രവർത്തിച്ചാൽ മാത്രമേ നയതന്ത്ര കാര്യാലയങ്ങൾക്കും നോർക റൂട്സിനും കോവിഡ് ബാധിച്ചു മരിച്ചവരുടെ ലിസ്റ്റ് തയ്യാറാക്കാൻ സാധിക്കുകയുള്ളൂ. കേന്ദ്രത്തിൽ നിന്നോ കേരളത്തിൽ നിന്നോ സർകാർ തലത്തിൽ ഒരു നിർദേശവും ലഭിക്കാത്തതിന്റെ പ്രതിഷേധം പ്രവാസലോകത്ത് പുകയുന്നുണ്ട്.
ഗൾഫിൽ മരിച്ച ഇൻഡ്യക്കാരുടെ കണക്ക് കിട്ടാൻ നയതന്ത്ര കാര്യാലയങ്ങൾ മാത്രമാണ് ഔദ്യോഗിക ആശ്രയം. യു എ ഇയിലെ ഇൻഡ്യൻ നയതന്ത്ര കാര്യാലയത്തിന്റെ കയ്യിൽ വ്യക്തമായ കണക്കുകളുണ്ട്. എന്നാൽ സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് കൃത്യമായ പട്ടികയില്ല. ആ രാജ്യങ്ങളിലെ സാമൂഹികസാഹചര്യങ്ങളാണ് അത്തരം അവസ്ഥയ്ക്ക് കാരണമെന്ന് പറയുന്നു.
കുവൈറ്റിൽ കോവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളിൽ മരിച്ച നിരവധി വിദേശികളുടെ മൃതദേഹങ്ങൾ തിരിച്ചറിയൽ നടപടികൾക്ക് മുൻപ് തന്നെ പ്രോടോകോൾ പ്രകാരം സംസ്കരിക്കേണ്ടി വന്നിട്ടുണ്ട്. മൃതദേഹത്തിൽനിന്ന് ലഭിച്ച ഡോക്യുമെന്റുകൾ നോക്കി പിന്നീട് ആ മരണങ്ങൾ അതാതു രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയത്തെ അറിയിക്കുകയാണ് ചെയ്തിട്ടുള്ളത്. കോവിഡ് ബാധിച്ചുള്ള ചില മരണങ്ങൾ രോഗംമൂലമാണെന്ന് രേഖപ്പെടുത്തിയിട്ടുമില്ല. കോവിഡ് അനുബന്ധമായ ഹൃദയാഘാതം, ന്യുമോണിയ, തുടങ്ങിയവ പിടിപെട്ട് മരിച്ചവരെയും പട്ടികയിൽ ഉൾപെടുത്തേണ്ടതുണ്ട്.
അതേസമയം കോവിഡ് ബാധിച്ചുമരിച്ച മലയാളികളിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്നാണ് യു എ ഇയിലെ സാമൂഹ്യപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നത്. കോവിഡിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും മരിച്ച ഇൻഡ്യക്കാരുടെ കണക്കെടുക്കാൻ നയതന്ത്ര കാര്യാലയങ്ങൾക്ക് കേന്ദ്രസർകാരോ, നോർക റൂട്സിന് കേരള സർകാരോ ഇതുവരെ ഒരു നിർദേശവും നൽകിയിട്ടില്ല. അതുകൊണ്ട് മരിച്ച ഇൻഡ്യക്കാരുടെ ലിസ്റ്റ് തയാറാക്കുന്ന നടപടിയുടെ പ്രഥമഘട്ടംപോലും ഗൾഫിൽ തുടങ്ങിയിട്ടില്ലെന്നുള്ളതാണ് പുതിയ വിവരം.
< !- START disable copy paste -->
Powered by Info News For You

Keywords: Dubai, News, Gulf, COVID-19, NORKA, Report, Death, Kerala, Government, Foreign, Central Government, UAE, Saudi Arabia, Kuwait, Dead Body, Documentary, Top-Headlines, Report by Qasim Moh'd Udumbunthala, List of expatriates affected by Covid; embassies and Norka Roots are in confusion, reports.
Powered by Info News For You

Comments
Post a Comment