നോക്കി നില്‍ക്കെ ഏറെയായി വെള്ളത്തിനടിയിലുള്ള ഭൂമിയുടെ ഒരു ഭാഗം പെട്ടെന്ന് ഉയര്‍ന്നുവന്നു; അന്തംവിട്ട് നെറ്റിസണ്‍സ്, വിഡിയോ


മുംബൈ: (www.kvartha.com 24.07.2021) സുനാമിയും വെള്ളപ്പൊക്കവും കുന്നിടിച്ചിലും ലാവാ പ്രവാഹവുമൊക്കെ എങ്ങനെ ഉണ്ടാവുന്നു എന്നത് നമുക്ക് അറിയാവുന്നതും സോഷ്യല്‍ മീഡിയയിലൊക്കെ കാണുന്നതുമാണ്. എന്നാലിപ്പോള്‍ നെറ്റിസണ്‍സിനെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ് ഈ വിഡിയോ. കാരണം മറ്റൊന്നുമല്ല ഏറെയായി വെള്ളത്തിനടിയിലുള്ള ഭൂമിയുടെ ഒരു ഭാഗം പെട്ടെന്ന് ഉയര്‍ന്നുവരുന്ന വിഡിയോ ആണ് അദ്ഭുതപ്പെടുത്തിയിരിക്കുന്നത്.

News, National, India, Mumbai, Video, Social Media, Viral, Video of Land Suddenly Rising After Haryana Rains Leaves Netizens Scrambling


ഹരിയാനയിലെവിടെയോ ഒരു പ്രദേശത്ത് വെള്ളംമൂടിനിന്ന പാടമോ പുഴയോ മറ്റോ എന്ന് തോന്നിക്കുന്ന സ്ഥലത്തിന് നടുവിലായി ഒരു തുണ്ട് ഭൂമിയാണ് പൊടുന്നനെ പൊങ്ങിയത്. ജഗത് വാനിയെന്ന ആളാണ് ഇതിന്റെ വിഡിയോ ഫേസ്ബുകിലിട്ടത്. നിമിഷങ്ങള്‍ക്കിടെ വിഡിയോ ഇതിനകം 60 ലക്ഷം പേരെങ്കിലും കണ്ടിട്ടുണ്ട്. യൂട്യൂബ് ഉള്‍പെടെ മറ്റു മാധ്യമങ്ങളിലും വിഡിയോ വൈറലാണ്.    

രംഗം കണ്ടുകൊണ്ടിരിക്കുന്നവര്‍ 'ഭൂമി ഉയരുന്നു' എന്ന് ഉറക്കെ വിളിച്ചുപറയുന്നത് വിഡിയോക്കിടെ കേള്‍ക്കാം. എന്താണ് കാരണമെന്ന് ശാസ്ത്രീയ വിശദീകരണം ലഭ്യമല്ലെങ്കിലും സംഭവം നടന്നതുതന്നെയാണെന്ന് റിപോര്‍ടുകള്‍ സ്ഥിരീകരിക്കുന്നു. 

പ്രദേശത്തൂടെ വാതക പൈപ്‌ലൈന്‍ പോകുന്നുണ്ടെന്നും അതിനു സംഭവിച്ച പ്രശ്‌നങ്ങളാകാം നനഞ്ഞ മണ്ണ് പൊങ്ങിവരാനിടയാക്കിയതെന്ന ആരോപണം ഉന്നയിച്ചവരുണ്ട്. ഭൂമിക്കടിയിലെ മീഥേന്‍ വാതകം കാരണമാകാം ഭൂമി പൊങ്ങിയതെന്ന് കരുതുന്നവരുമുണ്ട്. അതല്ല, ഭൂകമ്പത്തിന് മുന്നോടിയാകാമെന്ന ആശങ്കയും ചിലര്‍ പങ്കുവെക്കുന്നു. 

 

 Keywords: News, National, India, Mumbai, Video, Social Media, Viral, Video of Land Suddenly Rising After Haryana Rains Leaves Netizens Scrambling


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?