പുതുക്കാട് കാണാതായ സുഹൃത്തുക്കളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍: (www.kvartha.com 11.07.2021) പുതുക്കാട് കാണാതായ സുഹൃത്തുക്കളെ റെയില്‍വെ ട്രാകിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിജയന്‍ (56), വേണു (66) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് പുതുക്കാട് റെയില്‍വേ ട്രാകിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് കണ്ടത്.
രണ്ട് ദിവസം മുമ്പ് കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം തുടരവേയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇരുവരും ഈ പ്രദേശത്ത് മദ്യപിക്കാന്‍ പോകാറുണ്ടെന്നും അപകടത്തില്‍ മരിച്ചതാകാമെന്നും പുതുക്കാട് പൊലീസ് പറയുന്നു. അഗ്നി ശമന സേനയും പൊലീസും ചേര്‍ന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തു. തൃശൂര്‍ മെഡികല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പുതുക്കാട് പൊലീസ് അന്വേഷണം തുടരുകയാണ്.
Keywords: Thrissur, News, Kerala, Found Dead, Missing, Police, Well, Friends, Missing friends found dead in well
Powered by Info News For You

Comments
Post a Comment