ടോകിയോ ഒളിംപിക്സ്: ഉദ്ഘാടന ചടങ്ങില്‍ ബോക്‌സിങ് താരം മേരി കോമും ഹോകി നായകന്‍ മന്‍പ്രീത് സിങ്ങും ഇന്‍ഡ്യന്‍ പതാകയേന്തും


ന്യൂഡെല്‍ഹി: (www.kvartha.com 17.07.2021) ടോകിയോ ഒളിംപിക്‌സിന് തിരിതെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ജൂലൈ 23ന് ആണ് ഇരുപത്തിയൊന്‍പതാമത് ഒളിംപിക്‌സിന് ജപാനിലെ ടോക്യോവില്‍ തുടക്കമാവുക. 206 രാജ്യങ്ങളില്‍ നിന്നായി പതിനൊന്നായിരത്തിലേറെ താരങ്ങള്‍ ലോക കായിക മാമാങ്കത്തില്‍ മാറ്റുരയ്ക്കും. 

കോവിഡ് മാഹാമാരിയുടെ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ലോകം ജപാനില്‍ സംഘമിക്കുകയാണ്. ഒട്ടേറെ പ്രത്യേകതകളുമായാണ് ടോകിയോ ഒളിംപിക്‌സിന് തിരി തെളിയുന്നത്. കോവിഡ് കാരണം ഒരു വര്‍ഷം വൈകിയെത്തുന്ന മേളക്കെതിരെ ഇപ്പോഴും പ്രതിഷേധങ്ങളുണ്ട്. എങ്കിലും ആവേശത്തോടെ കാത്തിരിക്കുന്ന ഒളിംപിക്‌സ് പ്രേമികളും ഏറെ.  

News, National, India, New Delhi, Tokyo, Tokyo-Olympics-2021, Sports, National Flag, Mary Kom, Manpreet Singh to be India's flag bearers for Tokyo Games opening ceremony


33 മത്സര ഇനങ്ങളില്‍ നിന്നായി 339 സ്വര്‍ണ മെഡലുകള്‍ നിശ്ചയിക്കപ്പെടും. കൃത്യമായ പ്രോടോകോളുകള്‍ പാലിച്ചുകൊണ്ടാകും മത്സരങ്ങള്‍. കായിക താരങ്ങളും സപോര്‍ടിങ് സ്റ്റാഫും ഒഫീഷ്യല്‍സുമടക്കം 201 പേരടങ്ങുന്ന ഇന്‍ഡ്യന്‍ സംഘവും ടോകിയോവിലെത്തും. 

ഉദ്ഘാടന ചടങ്ങില്‍ ബോക്‌സിങ് താരം മേരി കോമും ഹോക്കി നായകന്‍ മന്‍പ്രീത് സിങ്ങും ഇന്‍ഡ്യന്‍ പതാകയേന്തും. അത്‌ലറ്റിക് സംഘത്തില്‍ 26 പേരാണ് ഇന്‍ഡ്യക്കുള്ളത്. അതില്‍ ഏഴ് മലയാളികളുമുണ്ട്. മഹാമാരിയുടെ കാലത്തും കൂടുതല്‍ വേഗത്തില്‍, കൂടുതല്‍ ഉയരത്തില്‍, കൂടുതല്‍ കരുത്തോടെ കായിക ലോകം തയ്യാറാവാനിരിക്കുകയാണ്.

ഒളിംപിക്‌സിന് കാണികളെ അനുവദിച്ചിട്ടില്ല. ഉദ്ഘാടന ചടങ്ങിലും തെരഞ്ഞെടുക്കപ്പെട്ട അതിഥികള്‍ മാത്രമാകും ഉണ്ടാവുക. ജൂലൈ 23 മുതല്‍ ഓഗസ്ത് 8 വരെ 17 ദിവസങ്ങളിലാണ് ഒളിംപിക്‌സ് നടക്കുക. 

Keywords: News, National, India, New Delhi, Tokyo, Tokyo-Olympics-2021, Sports, National Flag, Mary Kom, Manpreet Singh to be India's flag bearers for Tokyo Games opening ceremony

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?