ഫീസ് മുൻകൂറായി നൽകാത്തതിന്റെ പേരിൽ വിദ്യാർഥികളുടെ പഠനം മുടക്കരുത്; ഹൈകോടതി
കൊച്ചി: (www.kvartha.com 23.07.2021) ഫീസ് മുൻകൂറായി നൽകാത്തതിന്റെ പേരിൽ വിദ്യാർഥികളുടെ പഠനം മുടക്കരുതെന്ന് ഹൈകോടതി.
സ്വാശ്രയ മെഡികൽ കോളജുകളിലെ രണ്ടാം വർഷ എം ബി ബി എസ് വിദ്യാർഥികളിൽ നിന്ന് മൂന്നാം വർഷത്തെ ഫീസ് മുൻകൂറായി വാങ്ങുന്നതിനെതിരെ ഹൈകോടതിയിൽ നൽകിയ ഹർജിയുടെ മുകളിലാണ് ഉത്തരവ്.
സ്വാശ്രയ മെഡികൽ കോളജുകളിലെ രണ്ടാം വർഷ എം ബി ബി എസ് വിദ്യാർഥികളിൽ നിന്ന് മൂന്നാം വർഷത്തെ ഫീസ് മുൻകൂറായി വാങ്ങുന്നതിനെതിരെ ഹൈകോടതിയിൽ നൽകിയ ഹർജിയുടെ മുകളിലാണ് ഉത്തരവ്.
മൂന്നാം വർഷത്തെ ഫീസ് മുൻകൂറായി നൽകാത്തതിന്റെ പേരിൽ ഒരു വിദ്യാർഥിക്കും പഠനം നിഷേധിക്കരുതെന്നാണ് കോടതി നിർദേശിച്ചത്. സർകാരിനും സ്വാശ്രയ മെഡികൽ കോളജ് മാനേജ്മെന്റ് അസോസിയേഷനും ഇത് സംബന്ധിച്ചുള്ള നോടീസ് കോടതി അയച്ചു.
രണ്ടാം വർഷ എം ബി ബി എസ് വിദ്യാർഥികളിൽ നിന്ന് ചില മാനേജ്മെന്റുകൾ മുൻകൂറായി ഫീസ് ഈടാക്കുന്നുവെന്ന് കാട്ടി രക്ഷിതാക്കളാണ് കോടതിയിൽ ഹർജി നൽകിയത്.
Keywords: News, Kochi, Kerala, State, High Court, Medical College, Court, High Court of Kerala, Education, Do not deny admission to students for non-payment of fees in advance; High Court.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment