കട ബാധ്യതയെത്തുടർന്ന് ആത്മഹത്യ ചെയ്തതാണെന്ന് സംശയം; ലൈറ്റ് & സൗൻഡ് കടയുടമയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: (www.kvartha.com 02.07.2021) ലൈറ്റ് & സൗൻഡ് കടയുടമയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മുറിഞ്ഞപാലം സ്വദേശി നിർമൽ ചന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 54 വയസായിരുന്നു. കോവിഡിനെ തുടർന്ന് ലൈറ്റ് ആൻഡ് സൗൻഡിൽ നിന്നും കോഴിക്കട നടത്തിപ്പിലേക്ക് തിരിഞ്ഞിരുന്നു ഇദ്ദേഹം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
കല്ലമ്പലത്ത് വെച്ചാണ് ഇദ്ദേഹത്തെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നിർമൽ ചന്ദ്രന് 10 ലക്ഷത്തോളം രൂപയുടെ കടം ഉണ്ടായിരുന്നുവെന്ന് സഹോദരൻ പറഞ്ഞു. മകളുടെ സ്വർണം വരെ പണയത്തിലായിരുന്നു. എല്ലാം സാധാരണ ഗതിയിലാകുമെന്ന പ്രതീക്ഷയോടെ ഇദ്ദേഹം കാത്തിരുന്നുവെന്നും എന്നാൽ കടയുടെ വാടക നൽകാൻ പോലും പണം ഉണ്ടായിരുന്നില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

ലോക്ഡൗണിൽ കച്ചവടം ഇല്ലാതായതോടെയാണ് ഇദ്ദേഹം കോഴിക്കോട ബിസിനസിലേക്ക് തിരിഞ്ഞത്. വായ്പയെടുത്തായിരുന്നു ബിസിനസ് ആരംഭിച്ചതെന്നും എന്നാൽ ഗ്രാമപ്രദേശമായതിനാൽ കച്ചവടം കുറവായിരുന്നുവെന്നും സഹോദരൻ പറഞ്ഞു.
ബിരുദ വിദ്യാർഥിയായ മകളുടെ സ്വർണാഭരണങ്ങൾ അടക്കം പണയത്തിലാണ്. വാടക കൊടുത്തിട്ട് മാസങ്ങളായെന്നും പ്രതിസന്ധിയെ കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചിരുന്നുവെന്നും സഹോദരൻ പറഞ്ഞു.
Keywords: News, Thiruvananthapuram, Found Dead, Death, Obituary, Kerala, State, Suicide, Light & Sound shop owner, Light & Sound, Light & Sound shop owner found dead.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment