ബലിപെരുന്നാളിനോടനുബന്ധിച്ച് കടകൾ തുറക്കാൻ അനുവദിക്കണമെന്ന് എൻ എ നെല്ലിക്കുന്നും എ കെ എം അശ്‌റഫും; മുഖ്യമന്ത്രിക്ക് കത്തയച്ചു

കാസർകോട്: (www.kasargodvartha.com 14.07.2021) ബലിപെരുന്നാളിനോട് അനുബന്ധിച്ച് കടകൾ തുറക്കാൻ അനുവദിക്കണമെന്ന് എം എൽ എ മാരായ എൻ എ നെല്ലിക്കുന്നും എ കെ എം അശ്‌റഫും ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ഇരുവരും സംയുക്തമായി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

 
Kasaragod, Kerala, News, Top-Headlines, Pinarayi-Vijayan, N.A.Nellikunnu, Shop, Eid, COVID-19, Lockdown, Business, Shop Keeper, Onam-celebration, MLA, Mangalore, Shops to be allowed to open in connection with Eid-ul-Azha, requests NA Nellikkunnu and AKM Ashraf MLA.



കോവിഡിലും ലോക് ഡൗണിലും വ്യാപാരികളാണ് വലിയ പ്രയാസത്തിലും ബുദ്ധിമുട്ടിലും അകപ്പെട്ടതെന്ന് എംഎൽഎമാർ പറഞ്ഞു. കച്ചവടം ചെയ്തു ഉപജീവനം കഴിക്കുന്നവർക്കു ജീവിക്കാൻ വഴിയില്ലാതായി. വസ്ത്രവ്യാപാരികൾ, പ്രത്യേകിച്ചും റെഡിമേയ്ഡ് വസ്ത്രവ്യാപാരികളാണ് കണ്ണുനീരുകുടിക്കേണ്ടിവന്നത്. ഇവർക്ക് ചില സീസണുകളിൽ മാത്രമേ കച്ചവടം ലഭിക്കാറുള്ളു. വിഷു, ഓണം, ക്രിസ്തുമസ്, രണ്ട് പെരുന്നാളുകൾ എന്നീ ആഘോഷവേളകളിൽ ആളുകളിധികവും റെഡിമേയ്ഡ് വസ്ത്രക്കടകളെയാണ് ആശ്രയിക്കുന്നത്.

കോവിഡ് വരവിനുശേഷം വസ്ത്രവ്യാപാരികൾക്കു എല്ലാ സീസണുകളും നഷ്ടമായി. കടം വാങ്ങിയും ബാങ്ക് വായ്‌പയെടുത്തും വാങ്ങി സ്റ്റോക് ചെയ്ത വസ്ത്രങ്ങൾ വിറ്റഴിക്കാൻ കഴിയാതെ വന്നപ്പോൾ പട്ടിണിയിലും പരിവട്ടത്തിലുമായ വ്യാപാരികൾ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളുവെന്ന് എംഎൽഎമാർ കൂട്ടിച്ചേർത്തു.

ബലിപെരുന്നാളിനോടനുബന്ധിച്ച് പുത്തനുടുപ്പുകൾ വാങ്ങാൻ വിശ്വാസികളുടെ തിരക്കിൽ ഗ്രാമങ്ങളും നഗരങ്ങളും സജീവമാകേണ്ടനാളുകളിൽ കടകൾ അടഞ്ഞുകിടക്കുന്നു. വിറ്റഴിക്കാൻ കഴിയാത്ത ഉടുപ്പുകൾ വ്യാപാരികളുടെ കണ്ണീരിൽ കുതിർന്നിരിക്കുന്നു. കാസർകോട് പ്രദേശം മംഗളുറു നഗരത്തോട് തൊട്ടുരുമ്മി നിൽക്കുന്നതിനാൽ ഇവിടെ കടകൾ പ്രവർത്തിക്കുന്നില്ലെങ്കിൽ ആളുകൾ അങ്ങോട്ട് പോകും.

അത് വ്യാപാരികൾക്കും സംസ്ഥാനത്തിനും സാമ്പത്തിക നഷ്ടം വരുത്തിവെക്കുമെന്നും അതിനാൽ ബലിപെരുന്നാളിന് ഇനിയുള്ള കുറച്ച് ദിവസമെങ്കിലും കടകൾ തുറന്നു കച്ചവടം ചെയ്യാൻ വസ്ത്രവ്യാപാരികൾക്ക് അനുവാദം നൽകണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, News, Top-Headlines, Pinarayi-Vijayan, N.A.Nellikunnu, Shop, Eid, COVID-19, Lockdown, Business, Shop Keeper, Onam-celebration, MLA, Mangalore, Shops to be allowed to open in connection with Eid-ul-Azha, requests NA Nellikkunnu and AKM Ashraf MLA.



< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?