കൈയില്‍ പൗഡര്‍ തിരുമ്മി നെറ്റിയില്‍ തൊട്ട് ഭാരം പൊക്കി ഒളിംപിക്‌സില്‍ വെള്ളി നേടിയ മീരഭായ് ചാനുവിനെ അനുകരിച്ച് കുഞ്ഞുബാലിക; വൈറല്‍ വിഡിയോ പങ്കുവെച്ച് ചാനു
മുംബൈ: (www.kvartha.com 27.07.2021) ടോക്യോ ഒളിംപിക്‌സില്‍ ഭാരോദ്വഹനത്തില്‍ വെള്ളി സ്വന്തമാക്കി സായ്‌കോം മീരാഭായ് ചാനുവാണ് 139 കോടി ഇന്‍ഡ്യക്കാരുടെ സ്വപ്നം സഫലമാക്കിയത്. വനിതകളുടെ 49 കി. വിഭാഗത്തില്‍ 202 കിലോ (87 കി. +115 കി.) ഉയര്‍ത്തിയാണ് മണിപ്പൂര്‍ സ്വദേശിയായ 26കാരി രജതപതക്കം മാറിലണിഞ്ഞത്. ഇപ്പോഴിതാ ചാനുവിനെ അനുകരിക്കുന്ന കുഞ്ഞുബാലികയുടെ വിഡിയോയും വൈറലാവുകയാണ്. തന്നെ പശ്ചാത്തലത്തില്‍ നിര്‍ത്തി വിജയാഘോഷത്തിന്റെ മാറ്റ് കൂട്ടുന്ന കുഞ്ഞുമോളെ കണ്ട് ഒളിംപിക് ജേതാവ് ചാനുവും ട്വിറ്ററില്‍ ഇതിന് ലൈക് നല്‍കി.
കൈയില്‍ പൗഡര്‍ തിരുമ്മി നെറ്റിയില്‍ തൊട്ട് 'വലിയ ഭാരം' ഇരു കൈകളില്‍ പൊക്കാന്‍ ആ കുഞ്ഞുമോള്‍ ഒരുങ്ങുമ്പോള്‍ പിന്നാമ്പുറത്ത് ഒളിംപിക് വെള്ളി മെഡലിലേക്ക് മീരഭായ് ചാനു ഭാരമുയര്‍ത്തുന്നതിന്റെ ചിത്രങ്ങള്‍ തെളിയുന്നുണ്ടായിരുന്നു. ഇടവിട്ട് അതിലേക്ക് നോക്കി എല്ലാം മുറപോലെ തന്നെയെന്ന് ഉറപ്പിച്ച് ഒടുവില്‍ ഭാരമുയര്‍ത്തിക്കഴിഞ്ഞപ്പോള്‍ ആ കുഞ്ഞുമുഖത്ത് വിരിഞ്ഞ പുഞ്ചിരിക്ക് സ്വര്‍ണമെഡല്‍ തന്നെ നല്‍കി ഉറ്റവര്‍ അവളെ ആദരിച്ചു.
മെഡല്‍ കഴുത്തിലണിഞ്ഞ് കാണികളെ അഭിവാദ്യം ചെയ്തും നന്ദിയര്‍പ്പിച്ചും അവള്‍ വിജയം ആഘോഷിക്കുന്ന വിഡിയോ ഇതിനകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. നിരവധി പേര്‍ ഇത് റീ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇവള്‍ ജൂനിയര്‍ ചാനുവാണെന്നും ഒളിംപിക്‌സില്‍ സ്വര്‍ണം നേടുന്നുവെന്ന് ഉറപ്പാക്കാന്‍ പരിശീലനം നല്‍കണമെന്നുമായിരുന്നു ചിലരുടെ പ്രതികരണം.
Junior @mirabai_chanu this s called the inspiration pic.twitter.com/GKZjQLHhtQ
— sathish sivalingam weightlifter (@imsathisholy) July 26, 2021
Keywords: News, National, India, Mumbai, Video, Social Media, Tokyo-Olympics-2021, Olympics, Tokyo Olympics: Just love this - Mirabai Chanu reacts to Satish Sivalingam's daughter mimicking silver medal liftSo cute. Just love this. https://t.co/IGBHIfDrEk
— Saikhom Mirabai Chanu (@mirabai_chanu) July 26, 2021
Powered by Info News For You

Comments
Post a Comment