തീവ്രവാദികള്‍ക്ക് ഫന്‍ഡും സഹായവും നല്‍കിയെന്ന കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്


ന്യൂഡെല്‍ഹി/ശ്രീനഗര്‍: (www.kvartha.com 11.07.2021) തീവ്രവാദികള്‍ക്ക് ഫന്‍ഡും സഹായവും നല്‍കിയെന്ന കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ എന്‍ ഐ എയുടെ വ്യാപക റെയ്ഡ്. ശ്രീനഗറിലും അനന്ത് നാഗിലും ബാരാമുള്ളയിലുമാണ് റെയ്ഡുകള്‍ നടക്കുന്നത്. ചോദ്യം ചെയ്യുന്നതിനായി കുറച്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 

'തീവ്രവാദികള്‍ക്ക് ഫന്‍ഡ് നല്‍കിയവര്‍ എങ്ങനെ പണം കണ്ടെത്തി, ശേഖരിച്ചു, പണം കൈമാറി എന്നതടക്കം വിശദമായ വിവരങ്ങള്‍ എന്‍ ഐ എയുടെ പക്കലുണ്ട്. എല്ലാം ഹവാല പണമിടപാടുകളായിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന് വേണ്ടിയുള്ള ധനശേഖരണമാണ് നടന്നത്', എന്ന് എന്‍ ഐ എ വിശദീകരിക്കുന്നു. 

News, National, India, New Delhi, NIA, Raid, Terror Relation, Terrorists, Custody, Funds, Help, Raids By Probe Agency NIA Across Jammu And Kashmir In Terror Funding Case


ശനിയാഴ്ച, ജമ്മു കശ്മീര്‍ ഭരണകൂടം 11 സര്‍കാര്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. തീവ്രവാദികള്‍ക്ക് സഹായം നല്‍കിയെന്നാരോപിച്ചായിരുന്നു പിരിച്ചുവിടല്‍. ഇതില്‍ സുരക്ഷാസേന തിരയുന്ന തീവ്രവാദിയെന്ന് ആരോപിക്കപ്പെട്ട സയ്യിദ് സലാഹുദ്ദീന്റെ രണ്ട് മക്കളുമുണ്ട്. ഇവര്‍ പല തരത്തിലും, തീവ്രവാദികള്‍ക്ക് സഹായം നല്‍കിയെന്നാണ് ഭരണകൂടം ആരോപിക്കുന്നത്.

Keywords: News, National, India, New Delhi, NIA, Raid, Terror Relation, Terrorists, Custody, Funds, Help, Raids By Probe Agency NIA Across Jammu And Kashmir In Terror Funding Case

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?