ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവ് ബസ് കയറി ദാരുണമായി മരിച്ചു

മംഗളുറു: (www.kasargodvartha.com 30.07.2021) ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവ് ബസ് കയറി ദാരുണമായി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കാസർകോട് ഉപ്പള ഗേറ്റിലെ മുഹമ്മദ് ഹനീഫിന്റെ മകൻ ജൗഹർ (21) ആണ് മരിച്ചത്.

 
Kasaragod, Kerala, News, Accident, Death, Bike-Accident, Bus-accident, Uppala, Mangalore, Karnataka, Top-Headlines, Young man died in accident.



വ്യാഴാഴ്ച രാത്രി മുടിപ്പ്‌ മുലൂർ ക്രോസിലാണ് അപകടം സംഭവിച്ചത്. ജൗഹർ ബാലേപുനിയിലെ തന്റെ സുഹൃത്തിനെ സന്ദർശിച്ച ശേഷം ബൈകിൽ സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ആക്ടീവ സ്‌കൂടെറും ജൗഹർ സഞ്ചരിച്ച ബൈകും കൂട്ടിയിടിക്കുകയായിരുന്നു.

കൂട്ടിയിടിയിൽ റോഡിലേക്ക് തെറിച്ചുവീണ ജൗഹറിന്റെ മേൽ അതിവേഗതയിൽ വന്ന ബസ് കയറിയിറങ്ങുകയായിരുന്നു. ജൗഹർ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. ഉപ്പള പെട്രോൾ പമ്പിലെ ജീവനക്കാരനാണ് ജൗഹർ. നാഗൂരി ട്രാഫിക് പൊലീസ് സ്ഥലം സന്ദർശിച്ചു.

Keywords: Kasaragod, Kerala, News, Accident, Death, Bike-Accident, Bus-accident, Uppala, Mangalore, Karnataka, Top-Headlines, Young man died in accident.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?