നഴ്‌സുമാര്‍, ആശുപത്രി ജീവനക്കാര്‍, മറ്റുരോഗികളുടെ കൂട്ടിരിപ്പുകാര്‍ തുടങ്ങി കണ്ടുനിന്നവരോടെല്ലാം കേണു പറഞ്ഞിട്ടും തിരിഞ്ഞു നോക്കിയില്ല; ഭാര്യയുടെ മൃതദേഹം സ്വന്തം കരങ്ങളാല്‍ കണ്ണീരോടെ വാരിയെടുത്ത് ആംബുലന്‍സിലേക്ക് കയറ്റി ഭര്‍ത്താവ്
കാന്ധമാല്‍: (www.kvartha.com 04.07.2021) ഭാര്യയുടെ മൃതദേഹം സ്വന്തം കരങ്ങളാല്‍ കണ്ണീരോടെ വാരിയെടുത്ത് ആംബുലന്‍സിലേക്ക് കയറ്റി ഭര്‍ത്താവ്. ഒഡിഷയിലെ ബാലകൃഷ്ണ കന്‍ഹര്‍ എന്ന നിസ്സഹായനായ മനുഷ്യനാണ് ചുറ്റുമുള്ളവരുടെ അവഗണന നേരിട്ടത്.
അനീമിയ രോഗിയായ ഇദ്ദേഹത്തിന്റെ ഭാര്യ ഋതുമതി കന്‍ഹറിനെ (40)ജൂണ്‍ 29 നാണ് കാന്ധമാല്‍ ജില്ലയിലെ ഫുല്‍ബാനി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലൈ ഒന്നിന് നില വഷളായി വൈകുന്നേരം ഹൃദയാഘാതത്തെ തുടര്‍ന്ന് ഋതുമതി മരിച്ചു.
പ്രിയപ്പെട്ടവളുടെ ചലനമറ്റ ശരീരം ആംബുലന്‍സിലേക്ക് മാറ്റാന്‍ ആ മനുഷ്യന്‍ കണ്ടുനിന്നവരോടെല്ലാം സഹായം തേടി. നഴ്‌സുമാര്‍, ആശുപത്രി ജീവനക്കാര്‍, മറ്റുരോഗികളുടെ കൂട്ടിരിപ്പുകാര്‍ തുടങ്ങി എല്ലാവരോടും. എന്നാല്‍, ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവില്‍, കണ്ണീരോടെ സ്വന്തം കരങ്ങളാല്‍ മൃതദേഹം വാരിയെടുത്ത് ആംബുലന്‍സിലേക്ക് കയറ്റി. ചുറ്റിലുമുള്ളവരെല്ലാം മൂകസാക്ഷിയായി ഈ കാഴ്ച കണ്ടുനിന്നു.
മൃതദേഹം ആംബുലന്‍സിലേക്ക് മാറ്റാന്‍ ആശുപത്രി ജീവനക്കാരെയും വാഹനഡ്രൈവറെയും കണ്ടുനിന്നവരെയുമെല്ലാം ബാലകൃഷ്ണ സമീപിച്ചെങ്കിലും എല്ലാവരും സഹായിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
അവിടെ ഉണ്ടായിരുന്നയാള്‍ ഇത് കാമറയില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് ഒരു നഴ്സിനെയും ഒരു അറ്റന്‍ഡറെയും ജില്ലാ ഭരണകൂടം സസ്പെന്‍ഡ് ചെയ്തു.
Powered by Info News For You

Comments
Post a Comment