സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് പഞ്ചാബ്; തിങ്കളാഴ്ച മുതല്‍ എല്ലാ വിദ്യാര്‍ഥികളെയും സ്‌കൂളിലെത്തിക്കാന്‍ രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതം നിര്‍ബന്ധം

ചണ്ഡീഗഢ്: (www.kasargodvartha.com 01.08.2021) പഞ്ചാബില്‍ എല്ലാ സ്‌കൂളുകളും തിങ്കളാഴ്ച മുതല്‍ തുറക്കാന്‍ തീരുമാനിച്ച് പഞ്ചാബ് സര്‍കാര്‍. എല്ലാ ക്ലാസുകളും തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ ക്ലാസിനകത്ത് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സര്‍കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച 10 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ പുനരാരംഭിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 

അതേസമയം സ്‌കൂളിലെത്താന്‍ ബുദ്ധിമുട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണമെന്നും നിര്‍ദേശമുണ്ട്. രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്ത അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മാത്രമാണ് സ്‌കൂളുകളിലെത്താന്‍ അനുമതി നല്‍കിയത്. മാത്രമല്ല വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കാന്‍ രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതം വാങ്ങാനും സര്‍കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

News, National, Top-Headlines, Students, class, COVID-19, health, Education, Government, Parents, Schools In Punjab To Resume For All Classes From August 2

Keywords: News, National, Top-Headlines, Students, class, COVID-19, health, Education, Government, Parents, Schools In Punjab To Resume For All Classes From August 2



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?