ശിവഗിരി മഠം മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി


വര്‍ക്കല: (www.kvartha.com 07.07.2021) ശിവഗിരി മഠം മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി. 99 വയസായിരുന്നു. ബുധനാഴ്ച രാവിലെ വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ബുധനാഴ്ച വൈകിട്ട് അഞ്ചിന് സമാധിയിരുത്തുമെന്ന് മഠം അധികൃതര്‍ അറിയിച്ചു.

ദീര്‍ഘനാള്‍ ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നു. രണ്ട് വര്‍ഷത്തോളമായി ആരോഗ്യ പ്രശ്നങ്ങളേത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സ്വാമി പ്രകാശാനനന്ദ.

News, Kerala, State, Thiruvananthapuram, Death, Hospital, Treatment, Swami Prakashananda passed away


ഇരുപത്തിരണ്ടാം വയസ്സിലാണ് അദ്ദേഹം ശിവഗിരിയിലെത്തിയത്. 1977ല്‍ ജനറല്‍ സെക്രടറിയുടെ ചുമതലയും 2006 മുതല്‍ പത്തുവര്‍ഷം ട്രസ്റ്റ് അധ്യക്ഷന്റെ ചുമതലയും വഹിച്ചു. 1922 ഡിസംബറിലായിരുന്നു ജനനം.

Keywords: News, Kerala, State, Thiruvananthapuram, Death, Hospital, Treatment, Swami Prakashananda passed away

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?