കാസർകോടിൻ്റെ അഭിമാനമായ ജസീലയ്ക്ക് സാംസ്‌കാരിക പ്രവർത്തകർ സ്നേഹാദരവ് സമ്മാനിച്ചു

നീലേശ്വരം: (www.kasargodvartha.com 28.07.2021) നിശ്ചയദാർഢ്യവും മനക്കരുത്തും കഠിനപരിശ്രമങ്ങളും കൊണ്ട് ഇൻഡ്യയുടെ അതിർത്തി രക്ഷാ സേനയുടെ ഭാഗമായ ആദ്യത്തെ ജില്ലക്കാരിയായ ടി ജസീലയ്ക്ക് 'സാംസ്കാരികം കാസർകോടിൻ്റെ' സ്നേഹാദരം.

Kasaragod, news, Kerala, Neeleswaram, Felicitated, Kannur University, District, inauguration, Jazeela felicitated by cultural activists.

നീലേശ്വരം ചായ്യോത്ത് സ്വദേശിയായ ജസീല വളരെ കഷ്ടതകൾ നിറഞ്ഞ ചുറ്റുപാടുകളിൽ തളരാതെയാണ് മുന്നോട്ട് കുതിച്ച് ഉയരങ്ങൾ കീഴടക്കിയത്. എ പി ജെ അബ്ദുൽ കലാം അനുസ്മരണത്തിൻ്റെ ഭാഗമായി സാംസ്കാരികം കാസർകോട് ഒരുക്കിയ 'അസാധ്യതകളിലെ സാധ്യതകൾ' എന്ന പരിപാടിയിലാണ് ജസീലയെ ആദരിച്ചത്.

സെമിനാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് മുഖ്യാതിഥിയായി. ഐ എസ് ആർ ഒ ശാസ്‌ത്രജ്ഞൻമാരായ ഡോ. യു പി വി സുധ, വി സനോജ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി.

സാംസ്കാരികം കാസർകോട് കോ-ഓർഡിനേറ്റർ എം ഹസൈനാർ അധ്യക്ഷത വഹിച്ചു. പ്രഭാകരൻ കരിച്ചേരി മോഡറേറ്ററായിരുന്നു. ജസീല ഇൻഡ്യൻ സേനയിലെ അനുഭവങ്ങൾ പങ്കുവെച്ചു.

അഡ്വ. സുലേഖ മാഹിൻ, ഗായത്രി എരവിൽ, ശബരീനാഥ് കോടോത്ത്, ആലീസ് തോമസ്, അബൂബകർ മുദിയക്കാൽ, എം എ മുംതാസ്, സൈദ ശാജഹാൻ, ടി ധനജ്ഞയൻ മാസ്റ്റർ, വിനോദ് എരവിൽ സംസാരിച്ചു. സി കെ കണ്ണൻ പാലക്കുന്ന്, സുകുമാരൻ പൂച്ചക്കാട്, ഭരതൻ നീലേശ്വരം, സീമ ഹരി കൊട്ടില നേതൃത്വം നൽകി. സാംസ്കാരികം കോ-ഓർഡിനേറ്റർ വി അബ്ദുൽ സലാം സ്വാഗതവും ദീപേഷ് കുറുവാട്ട് നന്ദിയും പറഞ്ഞു.

Keywords: Kasaragod, news, Kerala, Neeleswaram, Felicitated, Kannur University, District, inauguration, Jazeela felicitated by cultural activists.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?