ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് യുഎഇയുടെ കാരുണ്യവർഷം ഒഴുകുന്നു

ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 06.07.2021)
യു എ ഇയുടെ 100 മില്യൻ മീൽസ് പദ്ധതിയുടെ ഭാഗമായി, കെനിയ, സെനഗൽ, ടാൻസാനിയ എന്നിവിടങ്ങളിലേക്ക് ഏഴരലക്ഷം ഭക്ഷ്യവസ്തുക്കളുടെ പൊതികൾ എത്തിച്ചു.

മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റും (എം ബി ആർ സി എച്) പ്രാദേശിക അധികാരികളും ചാരിറ്റികളും സഹകരിച്ചാണ് അരി, എണ്ണ, പഞ്ചസാര എന്നിവ ഉൾപെടെയുള്ള ഭക്ഷ്യവസ്തുക്കളും പ്രാദേശികമായി ഉപയോഗിക്കുന്ന ഭക്ഷ്യേത്പന്നങ്ങളുമാണ് നൽകിയത്. അഞ്ചുപേരുള്ള ഒരു കുടുംബത്തിന് ഒരുമാസം ഉപയോഗിക്കാവുന്ന വസ്തുക്കളാണ് എത്തിച്ചത്. ടാൻസാനിയ ദാറുസലാം യു എ ഇ എംബസിയുമായി ഏകോപിപ്പിച്ചായിരുന്നു വിവിധ പ്രദേശങ്ങളിൽ രണ്ടരലക്ഷം ഭക്ഷ്യവസ്തുക്കൾ എത്തിച്ചത്. കെനിയയിൽ 3,42,000 ഭക്ഷ്യവസ്തുക്കളും, സെനഗലിൽ 1,72,800 ഭക്ഷ്യപാക്കറ്റുകളും നൽകി.

 
Dubai, Gulf, News, UAE, World, Food, Charity, President, Sudan, Lebanon, Pakistan, Bangladesh, Report by Qasim Moh'd Udumbunthala Mercy of UAE is flowing to various countries of world.



യു എ ഇ സമൂഹത്തിന്റെ ദയയുടെയും ദാനധർമത്തിന്റെയും മൂല്യങ്ങൾ ഈ കാമ്പയിനിൽ പ്രതിഫലിക്കുന്നുവെന്ന് സാംസ്കാരിക മാനുഷിക കാര്യങ്ങളിൽ ദുബൈ ഭരണാധികാരിയുടെ ഉപദേശകനും എം ബി ആർ സി എച് ബോർഡ് ഓഫ് ട്രസ്റ്റീസ് ഡെപ്യൂടി ചെയർമാനുമായ ഇബ്രാഹിം മുഹമ്മദ് ബൂമിൽഹ പറഞ്ഞു.

30 രാജ്യങ്ങൾക്കാണ് യു എ ഇ 100 മില്യൻ മീൽസ് പദ്ധതിയിലൂടെ സഹായമെത്തിക്കുന്നത്. പദ്ധതി പ്രഖ്യാപിച്ച് 10 ദിവസത്തിനകം 90 ശതമാനം ലക്ഷ്യം കൈവരിച്ചെങ്കിലും ഇപ്പോഴും പിന്തുണയുമായി ആയിരങ്ങളാണ് മുന്നോട്ടുവരുന്നത്. ഏപ്രിൽ 11-നാണ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം 100 മില്യൻ മീൽസ് പദ്ധതി പ്രഖ്യാപിച്ചത്. മിഡിൽ ഈസ്റ്റ്, ആഫ്രിക, ഏഷ്യ, യൂറോപ്, തെക്കേ അമേരിക എന്നിവിടങ്ങളിലെ 30 രാജ്യങ്ങളിലായി പിന്നാക്കംനിൽക്കുന്ന വ്യക്തികൾ, കുടുംബങ്ങൾ എന്നിവർക്ക് പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. 10 കോടി പേർക്ക് ഭക്ഷണംനൽകാൻ പര്യാപ്തമായ അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ തയാറാക്കുകയായിരുന്നു ഉദ്ദേശ്യം.

സുഡാൻ, ലെബനൻ, ജോർദാൻ, പാകിസ്താൻ, അംഗോള, ഉഗാൻഡ, സിയെറാ ലിയോൺ, ഘാന, ടാൻസാനിയ, സെനഗൽ, ഈജിപ്ത്, ഇൻഡ്യ, ബംഗ്ലാദേശ്, പലസ്തീൻ തുടങ്ങിയ രാജ്യങ്ങളിലെ പിന്നാക്കവിഭാഗങ്ങളിൽ ഓരോരുത്തർക്കും ഒരു ദിർഹം എന്ന രീതിയിലായിരുന്നു സംഭാവന സ്വീകരിച്ചിരുന്നത്.

12ഫുഡ് ബാങ്കുകൾ, യു എൻ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു എഫ് പി), മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ്, ഗുണഭോക്തൃ രാജ്യങ്ങളിലെ വിവിധ മാനുഷികസംഘടനകൾ എന്നിവയുമായി സഹകരിച്ചാണ് ഭക്ഷ്യപാഴ്‌സലുകൾ വിതരണംചെയ്യുന്നത്.

Keywords: Dubai, Gulf, News, UAE, World, Food, Charity, President, Sudan, Lebanon, Pakistan, Bangladesh, Report by Qasim Moh'd Udumbunthala, Mercy of UAE is flowing to various countries of world.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?