അനന്തൻ ജീവിക്കും പക്ഷെ പ്രതിരോധ ശേഷിയെ പരീക്ഷിക്കുന്ന ഒരു ചെറിയ പനിക്ക് പോലും അവസരം കൊടുക്കാതിരുന്നാൽ
കൊച്ചി: (www.kvartha.com 08.07.2021) പുറമ്പോക്ക് കോളനിയിൽ എട്ട് വയസുകാരൻ അനന്തനുമായി ജീവിതത്തോട് പോരടിക്കുകയാണ് അമ്മ ലതികയും അച്ഛൻ അനിൽ കുമാറും. സാമ്പത്തിക ബാധ്യത കാരണം മകന്‍റെ ഫിസിയോതെറാപിയും മുടങ്ങുമോ എന്ന ആശങ്കയിലാണ് ഈ കുടുംബം.
അനന്തൻ പുറത്തേക്ക് ഒന്ന് പോവണമെങ്കിൽ അമ്മ നെഞ്ചോട് ചേർത്ത് വാരിയെടുത്ത് ഇങ്ങനെ നടക്കണം. കമിഴ്ന്ന് നീന്തിയ കുഞ്ഞ് നടക്കാത്തതെന്തെന്ന സംശയത്തിലാണ് ഡോക്ടറെ ചെന്ന് കണ്ടത്. ഒന്നരവയസിൽ ആണ് മകന് സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ രോഗമെന്ന് അവർ അറിഞ്ഞത്. ഫിസിയോ തെറാപി മാത്രമാണ് രോഗത്തിന് പരിഹാരം. മകന് ആരോഗ്യവാനായി നടക്കാൻ മരുന്നുണ്ട്. എന്നാൽ കൊച്ചി പി ആൻഡി കോളനിയിലെ ഈ ഒറ്റമുറി വീട്ടിലാണ് ഇവരുടെ സങ്കടം.

അനന്തൻ ജീവിക്കും പക്ഷെ പ്രതിരോധ ശേഷിയെ പരീക്ഷിക്കുന്ന ഒരു ചെറിയ പനിക്ക് പോലും അവസരം കൊടുക്കരുത്. എന്നാൽ ഏത് മഴയത്തും മുങ്ങുന്ന പി ആൻഡി കോളനിയിൽ അവർക്ക് അങ്ങനെ ആഗ്രഹിക്കാൻ പോലും കഴിയില്ല.
കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന അനന്തന് സ്വപ്നങ്ങൾ ഏറെയാണ്. സ്വപ്നങ്ങളിലേക്ക് നടന്നെത്താൻ അനന്തനും, അമ്മ ലതികയ്ക്കും വീട് അത്യാവശ്യമാണ്. ഇതിന് വേണ്ടി അവർക്ക് സർകാരിന്‍റെയും, പൊതുസമൂഹത്തിന്‍റെയും പിന്തുണ കൂടിയേ തീരൂ.
Keywords: News, Kochi, Mother, Diseased, Kerala, State, Kochi, SMA-infected son, Mother sought help to build a house to protect her SMA-infected son.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment