മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത; തിരുവനന്തപുരത്ത് നായയെ ചൂണ്ടക്കൊളുത്തില്‍ കെട്ടിത്തൂക്കി അടിച്ച് കൊന്നു

തിരുവനന്തപുരം: (www.kvartha.com 01.07.2021) തിരുവനന്തപുരത്ത് നായയെ ചൂണ്ടക്കൊളുത്തില്‍ കെട്ടിത്തൂക്കി അടിച്ച് കൊലപ്പെടുത്തിയതായി പരാതി. വിഴിഞ്ഞം അടിമലത്തുറയില്‍ ക്രിസ്തുരാജ് വളര്‍ത്തിയ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട നായെയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയ്ക്കിരയാക്കിയത്. നാട്ടുകാരായ ചിലര്‍ ചേര്‍ന്നാണ് നായയെ അടിച്ച് കൊലപ്പെടുത്തിയതെന്നാണ് ആരോപണം. 

എന്നും കടപ്പുറത്തു പോകുമായിരുന്ന ബ്രൂണോ പതിവുപോലെ പോയതാണെന്നും ഒരാളെ പോലും ഉപദ്രവിക്കാത്ത സാധുവാണെന്നും ഉടമ പറയുന്നു. നായയെ കാണാതായതോടെ അന്വേഷിച്ച് ചെന്ന ക്രിസ്തുരാജാണ് കൊല്ലപ്പെട്ട നിലയില്‍ നായയെ കണ്ടത്. സംഭവത്തിനെതിരെ ക്രിസ്തുരാജ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലയെന്നാണ് ആക്ഷേപം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. 

Thiruvananthapuram, News, Kerala, Crime, Killed, Dog, Police Station, Complaint, Dog killed by unknown persons in Thiruvananthapuram

Keywords: Thiruvananthapuram, News, Kerala, Crime, Killed, Dog, Police Station, Complaint, Dog killed by unknown persons in Thiruvananthapuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?